ഇനി കളക്ഷൻ ഇല്ലെന്ന് ആരും പരാതി പറയരുത്, നാലാം ദിനം 100 കോടിയിലേക്ക് കുതിച്ച് സിത്താരെ സമീൻ പർ

ആദ്യ ദിവസം വെറും 19 കോടി മാത്രമായിരുന്നു സിനിമയ്ക്ക് ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടാനായത്

dot image

ആമിർ ഖാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് സിത്താരെ സമീൻ പർ. ഒരു സ്പോർട്സ് കോമഡി ഴോണറിൽ ഒരുങ്ങുന്ന സിനിമ വലിയ പ്രതീക്ഷകളോടെയാണ് തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ആമിർ ഖാന്റെ ഗംഭീര തിരിച്ചുവരവാണ് സിനിമയെന്നാണ് ആദ്യ പ്രതികരണങ്ങൾ. ബോക്സ് ഓഫീസിൽ സിനിമ വലിയ കുതിപ്പുണ്ടാക്കുന്നു എന്ന സൂചനകളാണ് പുറത്തുവരുന്നത്.

പിങ്ക് വില്ലയുടെ റിപ്പോർട്ട് പ്രകാരം ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് മൂന്ന് ദിവസം കൊണ്ട് 94 കോടിയോളം നേടിയെന്നാണ് കണക്ക്. ആദ്യ ദിവസം വെറും 19 കോടി മാത്രമായിരുന്നു സിനിമയ്ക്ക് ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടാനായത്. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ ചിത്രം കളക്ഷനിൽ വമ്പൻ മുന്നേറ്റം നടത്തി. രണ്ടാം ദിവസം 34 കോടി രൂപയും മൂന്നാം ദിവസം 40 കോടിയുമാണ് സിനിമ ആഗോള മാർക്കറ്റിൽ നിന്നും നേടിയത്. ചിത്രം നാല് ദിവസം കൊണ്ട് ആഗോള തലത്തിൽ 100 കോടി കടക്കുമെന്നാണ് പ്രതീക്ഷ.

ഡബിൾ മീനിംഗിന്റെയോ കളിയാക്കലുകളുടെയോ അകമ്പടിയില്ലാതെയാണ് സിത്താരെ സമീൻ പറിലെ തമാശകൾ ഒരുക്കിയിരിക്കുന്നതെന്നും അതുകൊണ്ട് തന്നെ സിനിമ നല്ലൊരു അനുഭവം ആയി മാറുന്നു എന്നാണ് ബോളിവുഡ് ക്രിട്ടിക് ആയ അൻമോൽ ജംവാൽ എക്സിൽ കുറിച്ചിരിക്കുന്നത്. ചിത്രം മുൻ ആമിർ ഖാൻ സിനിമകളെപ്പോലെ നിരാശപ്പെടുത്തിയില്ലെന്നും കമന്റുകളുണ്ട്. ഉറപ്പായും സിത്താരെ സമീൻ പർ പ്രേക്ഷകരെ കരയിപ്പിക്കുമെന്നും വളരെ ഗംഭീരമായിട്ടാണ് സിനിമയിലെ ഇമോഷനുകൾ അവതരിപ്പിച്ചിരിക്കുന്നത് എന്നും അഭിപ്രായങ്ങളുണ്ട്.

ഒരു ബാസ്കറ്റ്ബോൾ കോച്ചിന്റെ വേഷത്തിലാണ് ആമിർ ഖാൻ സിനിമയിലെത്തുന്നത്. ശുഭ് മംഗള്‍ സാവ്ധാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആര്‍ എസ് പ്രസന്നയാണ് സംവിധാനം ചെയ്യുന്നത്. ദിവ്യ നിധി ശർമ്മ ആണ് തിരക്കഥ ഒരുക്കുന്നത്. താരേ സമീൻ പർ എന്ന സിനിമയുടെ സീക്വൽ ആണ് 'സിത്താരെ സമീൻ പർ' എന്നും ഇതൊരു സ്പാനിഷ് സിനിമയുടെ അഡാപ്റ്റേഷൻ ആണെന്നും നേരത്തെ ആമിർ ഖാൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിത്രം നിർമിക്കുന്നത് ആമിർ ഖാനും അപർണ പുരോഹിതും ചേർന്നാണ്. ചിത്രത്തിൽ ജെനീലിയയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശങ്കർ - എഹ്സാൻ - ലോയ് ആണ് സംഗീതം.

Content Highlights: Sitaare Zameen Par worldwide boxoffice collection report

dot image
To advertise here,contact us
dot image