രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും നായകനായി എത്തുന്നു; രൺവീർ ചിത്രം 'ധുരന്ധറി'ൻ്റെ ടീസർ ഉടൻ?

നടന്റേതായി അവസാനം പുറത്തിറങ്ങിയത് കരൺ ജോഹർ ഒരുക്കിയ 'റോക്കി ഓർ റാണി കി പ്രേം കഹാനി' എന്ന സിനിമയായിരുന്നു

dot image

ബോളിവുഡ് സിനിമാപ്രേമികളുടെ ഇഷ്ടതാരമാണ് രൺവീർ സിംഗ്. നടന്റേതായി അവസാനം പുറത്തിറങ്ങിയത് കരൺ ജോഹർ ഒരുക്കിയ റോക്കി ഓർ റാണി കി പ്രേം കഹാനി എന്ന സിനിമയായിരുന്നു. ഇപ്പോഴിതാ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം രൺവീർ നായകനാകുന്ന ഒരു സിനിമ പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്.

'ഉറി: ദി സർജിക്കൽ സ്ട്രൈക്ക്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആദിത്യ ധർ ഒരുക്കുന്ന 'ധുരന്ധർ' ആണ് ഇനി രൺവീറിന്റെതായി പുറത്തിറങ്ങാനുള്ള സിനിമ. സിനിമയുടെ ടീസർ റൺവീർ സിംഗിന്റെ ജന്മദിനമായ ജൂലൈ ആറിന് പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ. പിങ്ക്‌വില്ലയുടെ റിപ്പോർട്ട് പ്രകാരം ഈ സ്പൈ ത്രില്ലർ ചിത്രത്തിന്റെ 75 ശതമാനം ചിത്രീകരണം ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ചിത്രം ഒരു സ്പൈ ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നത്. രൺവീർ സിംഗിനൊപ്പം സഞ്ജയ് ദത്ത്, ആർ. മാധവൻ, അക്ഷയ് ഖന്ന, അർജുൻ രാംപാൽ എന്നിവർ ശക്തമായ വേഷങ്ങളിൽ എത്തുന്നുണ്ട്.

ചിത്രത്തിന്റെ നിർമ്മാണം അദിത്യ ധറിന്‍റെ ബി62 സ്റ്റുഡിയോസും ജിയോ സ്റ്റുഡിയോസും ചേർന്നാണ്. 2025 അവസാനത്തോടെ ചിത്രം തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് രൺവീർ സിംഗിന്റെ ഗംഭീര തിരിച്ചുവരവായിരിക്കും! എന്നാണ് ഒരു ആരാധകൻ സിനിമയെക്കുറിച്ച് എക്സിൽ കുറിച്ചത്. 'ധുരന്ധർ' ബോക്സ് ഓഫീസിൽ വൻ വിജയം നേടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Content Highlights: Ranveer Singh film Durandhar teaser to release soon

dot image
To advertise here,contact us
dot image