
സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന സ്പിരിറ്റ് എന്ന പുതിയ ചിത്രത്തില്‍ 8 മണിക്കൂര്‍ ഷിഫ്റ്റടക്കമുള്ള ആവശ്യങ്ങള്‍ മുന്നോട്ടുവച്ചതിനെ തുടര്‍ന്ന് നടി ദീപിക പദുക്കോണിനെ ഒഴിവാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ബോളിവുഡിലെയടക്കം വിവിധ സിനിമാമേഖലകളിലെ ജോലി സമയത്തെ കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുകയാണ്. ഒരു ദിവസം 10 മണിക്കൂര്‍ ജോലി ചെയ്യുക എന്നത് അസാധ്യമല്ലെന്ന് നടി ജനീലിയ ദേശ്മുഖ് പറഞ്ഞു. സൂം ചാനലിനോട് സംസാരിക്കവേയാണ് ദീര്‍ഘനേരം ജോലിചെയ്യേണ്ടിവരുന്ന സാഹചര്യം ജനീലിയ വെളിപ്പെടുത്തിയത്.
'10 മണിക്കൂര്‍ ജോലി കഠിനമാണ്, പക്ഷേ അസാധ്യമല്ല. ഒരു ദിവസം 10 മണിക്കൂര്‍ ജോലി ചെയ്യാറുണ്ട്, ചില ദിവസങ്ങളില്‍ സംവിധായകന് അത് 11 അല്ലെങ്കില്‍ 12 മണിക്കൂര്‍ വരെ നീട്ടാന്‍ ആവശ്യപ്പെടാറുണ്ട്. ഇത് ന്യായമാണെന്ന് ഞാന്‍ കരുതുന്നു. പക്ഷേ അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്താന്‍ സമയം ലഭിക്കണം. ഒന്നോ രണ്ടോ ദിവസങ്ങളില്‍ കൂടുതല്‍ സമയം ജോലി ചെയ്യേണ്ടി വരുമ്പോള്‍ അതൊരു ധാരണയുടെ ഭാഗമായി ചെയ്യേണ്ടിവരും' - ജനീലിയ പറഞ്ഞു.
അതേസമയം, പ്രഭാസ് നായകനായി ഒരുങ്ങുന്ന സ്പിരിറ്റില്‍ പുതിയ നായികയമായി തൃപ്തി ഡിമ്രിയെ തിരഞ്ഞെടുത്തതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. 8 മണിക്കൂര്‍ ഷിഫ്റ്റിന് പുറമെ, 20 കോടി പ്രതിഫലവും സിനിമയുടെ ലാഭ വിഹിതവും ദീപിക പദുക്കോണ്‍ ആവശ്യപ്പെട്ടുവെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്. കൂടാതെ താന്‍ തെലുങ്കില്‍ ഡയലോഗുകള്‍ പറയില്ല എന്നും നടി പറഞ്ഞതായും ഈ ഡിമാന്റുകള്‍ അംഗീകരിക്കാന്‍ സ്പിരിറ്റ് ടീം തയ്യാറായില്ല എന്നുമാണ് പറയപ്പെടുന്നത്.
Content Highlights: Genelia says 10-hour workdays are not impossible