അല്ലുവിന് പകരം എൻടിആർ; വമ്പൻ ബജറ്റിൽ ഇതിഹാസ ചിത്രവുമായി 'വൈകുണ്‌ഠപുരം' സംവിധായകൻ

നിർമാതാവ് നാഗ വംശിയാണ് ഇക്കാര്യത്തിൽ പുതിയ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുന്നത്

dot image

അങ്ങ് വൈകുണ്ഠപുരത്ത് എന്ന സിനിമയ്ക്ക് ശേഷം അല്ലു അർജുനും ത്രിവിക്രം ശ്രീനിവാസും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു എന്ന വാർത്ത നേരത്തെ വന്നിരുന്നു. എന്നാൽ ഈ ചിത്രത്തിൽ അല്ലുവിന് പകരം ജൂനിയർ എൻടിആർ നായകനാകുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. നിർമാതാവ് നാഗ വംശിയാണ് ഇക്കാര്യത്തിൽ പുതിയ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുന്നത്.

പുരാണ-ഇതിഹാസങ്ങൾ പശ്ചാത്തലമാക്കിയുള്ള സിനിമയിൽ ജൂനിയർ എൻടിആർ മുരുഗനെയായിരിക്കും അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ട്. ഹരിക ഹാസിൻ ക്രിയേഷൻസിന്റെ ബാനറിൽ രാധാകൃഷ്ണനും നാഗ വംശിയും ചേർന്നാണ് നിർമിക്കുന്നത്.

അതേസമയം പ്രശാന്ത് നീലിന്റെ അടുത്ത പ്രൊജക്ടിൽ നായകനാകുന്നതും എൻ‌ടി‌ആർ ആണ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. പ്രശസ്ത നിർമ്മാണ കമ്പനികളായ മൈത്രി മൂവി മേക്കേഴ്‌സും എൻ‌ടി‌ആർ ആർട്‌സും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. മൈത്രി മൂവി മേക്കേഴ്‌സ്, എൻ‌ടി‌ആർ ആർട്‌സ് ബാനറിൽ കല്യാണ്‍ റാം നന്ദമുരി, നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, ഹരി കൃഷ്ണ കൊസരാജു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഭുവൻ ഗൗഡ ഛായാഗ്രഹണം കൈകാര്യം ചെയ്യും, സെൻസേഷണൽ രവി ബസ്രൂർ സംഗീതം നൽകും.

വാർ 2 എന്ന സിനിമയും എൻടിആറിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആഗസ്റ്റ് 14 ന് വാർ 2 ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. യഷ് രാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് 'വാർ 2' നിർമിക്കുന്നത്. ജൂനിയർ എൻടിആറിന്റെ ആദ്യ ബോളിവുഡ് ചിത്രമാണിത്. സ്പൈ യൂണിവേഴ്സിലെ ആറാമത്തെ ചിത്രമാണ് 'വാർ 2'.

Content Highlights: Jr NTR to star in Trivikram’s next

dot image
To advertise here,contact us
dot image