മികച്ച പ്രതികരണം നേടിയിട്ടും ബോക്സ് ഓഫീസിൽ മിന്നിയില്ല, അക്ഷയ് കുമാർ ചിത്രം ഒടിടിയിലേക്ക്

ജിയോ ഹോട്ട് സ്റ്റാറിലാണ് ചിത്രം എത്തുക

dot image

അക്ഷയ് കുമാർ, അനന്യ പാണ്ഡെ, ആർ മാധവൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ പുതിയ ചിത്രം കേസരി 2 ഒടിടിയിലേക്ക്. ജൂണ്‍ 13ന് ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യും. ജിയോ ഹോട്ട് സ്റ്റാറിലാണ് ചിത്രം എത്തുക.

കരൺ സിംഗ് ത്യാഗി സംവിധാനം ചെയ്ത കേസരി 2 ഏപ്രിൽ 18 നാണ് തിയേറ്ററുകളിലെത്തിയത്. മികച്ച നിരൂപക പ്രശംസ നേടിയ സിനിമയ്ക്ക് ബോക്സ് ഓഫീസിൽ വലിയ വിജയം നേടാനായില്ല. ഹിരൂ യാഷ് ജോഹർ, അരുണ ഭാട്ടിയ, കരൺ ജോഹർ, അഡാർ പൂനവല്ല, അപൂർവ മേത്ത, അമൃതപാൽ സിംഗ് ബിന്ദ്ര & ആനന്ദ് തിവാരി എന്നിവരാണ് സിനിമ നിർമിച്ചത്.

1919 ല്‍ ബ്രിട്ടീഷുകാര്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതാവ് ബാരിസ്റ്റർ സി ശങ്കരൻ നായര്‍ നടത്തിയ പോരാട്ടങ്ങളാണ് ചിത്രത്തില്‍ ആവിഷ്കരിച്ചത്. അമൃതപാൽ സിംഗ് ബിന്ദ്ര, അക്ഷത് ഗിൽഡിയൽ, സുമിത് സക്സേന, കരൺ സിംഗ് ത്യാഗി ചേർന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്തെത്തിയ ഏക മലയാളിയും വൈസ്രോയി കൗണ്‍സിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന സർ ചേറ്റൂർ ശങ്കരൻ നായരുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

Content Highlights: Akshay Kumar movie Kesari 2 to release in OTT

dot image
To advertise here,contact us
dot image