പേര് പോലെ ബോക്സ് ഓഫീസിലും പടം ഹൗസ്ഫുൾ; 150 കോടി ക്ലബ്ബിലേക്ക് അധികം ദൂരമില്ലാതെ അക്ഷയ് കുമാർ ചിത്രം

അടുത്തിടെ അക്ഷയ് കുമാർ ചിത്രങ്ങൾക്ക് ഉണ്ടായ ക്ഷീണമെല്ലാം ഹൗസ്ഫുൾ മാറ്റുന്ന കാഴ്ചയാണ് ഉള്ളത്.

dot image

ബോളിവുഡിലെ ഹിറ്റ് ഫ്രാഞ്ചൈസികളിൽ ഒന്നാണ് 'ഹൗസ്ഫുൾ'. 2010 ൽ പുറത്തിറങ്ങിയ ആദ്യ ഭാഗം വൻ വിജയമായതിനെത്തുടർന്ന് ചിത്രത്തിന്റേതായി നാല് ഭാഗങ്ങൾ ഇതുവരെ പുറത്തുവന്നിട്ടുണ്ട്. അക്ഷയ് കുമാർ പ്രധാന വേഷത്തിലെത്തിയ ഈ ചിത്രങ്ങളൊക്കെയും വലിയ വിജയമായിരുന്നു. ഇപ്പോഴിതാ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ് ഹൗസ്ഫുൾ 5 . സിനിമ ആഗോളതലത്തിൽ ഇതുവരെ 142 കോടിക്ക് മുകളിലാണ് നേടിയിരിക്കുന്നത്. അധികം വൈകാതെ 150 കോടി ക്ലബ്ബിലും ചിത്രം എത്തുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

ആദ്യ ദിനത്തിൽ 28 കോടിയായിരുന്നു സിനിമയുടെ കളക്ഷനെങ്കിൽ രണ്ടാം ദിനം അത് 38 കോടിയായി. മൂന്നാം ദിവസം മാത്രം സിനിമ 41 കോടി കളക്ഷൻ നേടി. കളക്ഷൻ കണക്കുകൾ പങ്കുവെച്ച് അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. അടുത്തിടെ അക്ഷയ് കുമാർ ചിത്രങ്ങൾക്ക് ഉണ്ടായ ക്ഷീണമെല്ലാം ഹൗസ്ഫുൾ മാറ്റുന്ന കാഴ്ചയാണ് ഉള്ളത്.

ഹൗസ്ഫുൾ 5A , ഹൗസ്ഫുൾ 5B എന്നീ രണ്ട് പതിപ്പുകളാണ് ചിത്രത്തിന്റേതായി തിയേറ്ററിലെത്തിയത്. രണ്ട് പതിപ്പിന്റെയും ക്ലൈമാക്‌സും വ്യത്യസ്തമാണ്. ഒരു ക്രൈം കോമഡി സ്വഭാവത്തിലാണ് സിനിമയൊരുങ്ങുന്നത്. അതുകൊണ്ട് തന്നെ സിനിമയിൽ ആരാണ് കൊലയാളി എന്നതാണ് സസ്പെൻസ്. ചിത്രത്തിന്റെ രണ്ട് വേർഷനുകളിലും വ്യത്യസ്ത ആളുകളാണ് കൊലയാളികളാകുന്നത്.

അക്ഷയ് കുമാർ, അഭിഷേക് ബച്ചൻ, റിതേഷ് ദേശ്മുഖ്, ശ്രേയസ് തൽപാഡെ, ദിനോ മോറിയ, ജാക്വലിൻ ഫെർണാണ്ടസ്, ചിത്രാംഗ സിംഗ്, നർഗീസ് ഫക്രി, സഞ്ജയ് ദത്ത്, ചങ്കി പാണ്ഡെ, ഫർദീൻ ഖാൻ, സോനം ബജ്‌വ, നാനാ പടേക്കർ, ജോണി ലിവർ, സൗന്ദര്യ ഡിഷെർഹെ, സൗന്ദര്യ ഡി ഷെർഹെ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Content Highlights:  Akshay Kumar's film Housefull 5 crosses 100 crores

dot image
To advertise here,contact us
dot image