ഒടിടി വേണ്ട, ആ മോഹന്‍ലാല്‍ ചിത്രം ഇനി യൂട്യൂബില്‍ കാണാം; റിലീസ് ചെയ്ത് ആശിര്‍വാദ് സിനിമാസ്

ലാലുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ചതിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ലേഡീസ് ആന്‍ഡ് ജെന്‍റില്‍മാന്‍

dot image

സിദ്ദിഖിന്‍റെ സംവിധാനത്തില്‍ 2013 ൽ മോഹൻലാൽ നായകനായെത്തിയ ചിത്രമാണ് ലേഡീസ് ആന്‍ഡ് ജെന്‍റില്‍മാന്‍. 13 വർഷങ്ങൾക്ക് ശേഷം സിനിമയിതാ ഇപ്പോൾ യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുകയാണ്. നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് ആണ് തങ്ങളുടെ യുട്യൂബ് ചാനലിലൂടെ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. 4 കെ റെസല്യൂഷനില്‍ ചിത്രം കാണാനാവും.

കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ഉടമ റോയ് സി ജെയുമായി സഹകരിച്ച് ആശിര്‍വാദ് നിര്‍മ്മിച്ച ചിത്രമാണ് ഇത്. ലാലുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ചതിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ലേഡീസ് ആന്‍ഡ് ജെന്‍റില്‍മാന്‍. ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ചന്ദ്രബോസ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. മോഹൻ ലാലിൻറെ പങ്കാളിയായ അശ്വതി ചന്ദ്രബോസ് എന്ന കഥാപാത്രമായാണ് മീര ജാസ്മിൻ സിനിമയിൽ എത്തിയത്.

മംമ്ത മോഹന്‍ദാസ്, പദ്മപ്രിയ, മിത്ര കുര്യന്‍, കൃഷ് ജെ സത്താര്‍, കലാഭവന്‍ ഷാജോണ്‍, മനോജ് കെ ജയന്‍, കൃഷ്ണ കുമാര്‍, കെ ബി ഗണേഷ് കുമാര്‍, ശിവജി ഗുരുവായൂര്‍, ശ്രീലത നമ്പൂതിരി, അബു സലിം, ചാലി പാല തുടങ്ങി നീണ്ട താരനിരയും ചിത്രത്തില്‍ ഉണ്ടായിരുന്നു. സിദ്ദിഖിന്‍റേത് തന്നെയായിരുന്നു ചിത്രത്തിന്‍റെ രചന. സതീഷ് കുറുപ്പ് ആണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. എഡിറ്റിംഗ് കെ ആര്‍ ഗൗരിശങ്കര്‍, സംഗീതം രതീഷ് വേഗ, പശ്ചാത്തല സംഗീതം ദീപക് ദേവ്. ആശിര്‍വാദ് സിനിമാസ് തങ്ങളുടെ യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. നരസിംഹം, സ്പിരിറ്റ് എന്നിവയാണ് ഇതിന് മുന്‍പ് ആശിര്‍വാദിന്‍റെ യുട്യൂബ് ചാനലിലൂടെ പുറത്തെത്തിയ ചിത്രങ്ങള്‍.

Content Highlights:  Mohanlal's film Ladies and Gentlemen released on YouTube

dot image
To advertise here,contact us
dot image