ദൃശ്യവിരുന്നിനൊപ്പം അത്യുഗ്രൻ സംഘട്ടന രംഗങ്ങളും ഉറപ്പ്;'രാമായണ'യിൽ 'മാഡ് മാക്സ്' സ്റ്റണ്ട് ഡയറക്ടറും

മാഡ് മാക്സ്: ഫ്യൂറി റോഡ്, ദി സൂയിസൈഡ് സ്ക്വാഡ് തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള സ്റ്റണ്ട് ഡയറക്ടറാണ് ഗൈ നോറിസ്

dot image

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമകളാണ് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ 1, 2. രൺബീർ കപൂർ, സായി പല്ലവി, യഷ് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന വേഷങ്ങളിലെത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

യഷും പ്രശസ്ത സ്റ്റണ്ട് ഡയറക്ടർ ഗൈ നോറിസും ലൊക്കേഷനിൽ നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മാഡ് മാക്സ്: ഫ്യൂറി റോഡ്, ദി സൂയിസൈഡ് സ്ക്വാഡ് തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള സ്റ്റണ്ട് ഡയറക്ടറാണ് ഗൈ നോറിസ്. അദ്ദേഹവും ഈ ചിത്രത്തിന്റെ ഭാഗമാകുന്നു എന്നത് ആരാധകർക്ക് ഇരട്ടി ആവേശമാണ് സമ്മാനിച്ചിരിക്കുന്നത്.

യഷും ഗൈ നോറിസും

ഈ ചിത്രത്തിൽ രൺബീർ കപൂർ രാമനെയും സായി പല്ലവി സീതയെയും യഷ് രാവണനെയും അവതരിപ്പിക്കുന്നു. ഇവർക്ക് പുറമെ സണ്ണി ഡിയോൾ ഹനുമാനായും ലാറ ദത്തയും രാകുൽ പ്രീത് സിങ്ങും യഥാക്രമം കൈകേയിയായും ശൂർപണഖയായും അഭിനയിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ബോബി ഡിയോൾ കുംഭകർണനായേക്കും എന്നും സൂചനകളുണ്ട്.

ഏകദേശം 835 കോടി രൂപ ബജറ്റിലാണ് രാമായണ ഒരുങ്ങുന്നത്. നമിത് മല്‍ഹോത്രയും യഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രാമായണ പാർട്ട് 1 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും തിയേറ്ററുകളിലെത്തും.

രാമായണത്തിന് പുറമെ ടോക്സിക് എന്ന ചിത്രവും യഷിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. മൂത്തോൻ' എന്ന ചിത്രത്തിന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 2026 മാർച്ച് 19 നാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. കെ വി എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമ്മിക്കുന്നത്.

Content Highlights: Yash Teams With Guy Norris for Ramayana Action Sequences

dot image
To advertise here,contact us
dot image