
ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് നവാഗതനായ വിനോദ് എ കെ സംവിധാനം ചെയ്യുന്ന മൂണ്‍വാക്ക് എന്ന സിനിമ മികച്ച പ്രതികരണം നേടുന്നു. ചീള് പിള്ളേരുടെ ഞെരിപ്പ് പ്രകടനം ഇഷ്ടപ്പെട്ടെന്നാണ് പ്രേക്ഷകരുട പ്രതികരണം. എണ്‍പതുകളിലും തൊണ്ണൂറുകളുമായി കഥ പറയുന്ന ചിത്രത്തിന്റെ ആത്മാവ് ഡാന്‍സാണ്. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ യുവ അഭിനേതാക്കളെല്ലാം മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത് എന്നും നിരവധി പേര്‍ അഭിപ്രായപ്പെടുന്നു.
നൊസ്റ്റാള്‍ജിയയും സൗഹൃദവും ഒരുപോലെ ആഘോഷിക്കുന്ന ചിത്രമാണെന്നും പതിയെ തുടങ്ങി പിന്നീട് മികച്ച തിയേറ്റര്‍ എക്‌സ്പീരിയന്‍സാണ് മൂണ്‍വാക്ക് നല്‍കുന്നതെന്നും സമൂഹമാധ്യമങ്ങളിലെ കമന്റുകളില്‍ പറയുന്നു. കഥയ്ക്കും കഥാപാത്രസൃഷ്ടികള്‍ക്കും സംവിധാനമികവിനും ഒപ്പം സാങ്കേതികമായും ചിത്രം ഏറെ മികച്ചുനില്‍ക്കുന്നു എന്നും കമന്റുകളുണ്ട്. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകമനം കവരാന്‍ സംവിധായകനായ വിനോദ് എകെയ്ക്ക് കഴിഞ്ഞുവെന്നാണ് മറ്റൊരു പ്രധാന പ്രതികരണം.
കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോയ്ക്ക് ശേഷവും ചിത്രത്തിന്റെ കുറിച്ച് മികച്ച പ്രതികരണമായിരുന്നു ഉയര്‍ന്നത്. സിനിമാമേഖലയില്‍ നിന്നുള്ള നിരവധി പേര്‍ ചിത്രം കാണാന്‍ എത്തിയിരുന്നു. 'ഞങ്ങള്‍ മലര്‍വാടിയിലൂടെ വന്ന് പ്രേക്ഷക സ്വീകാര്യത നേടിയ പോലെ മൂണ്‍ വാക്ക് താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാകുമെന്ന്' ഭഗത് മാനുവല്‍ ഷോയ്ക്ക് ശേഷം അഭിപ്രായപ്പെട്ടു. മേജര്‍ രവി, ടിനു പാപ്പച്ചന്‍, ജിസ് ജോയ്, മഞ്ജു പിള്ളൈ, വിഷ്ണു ഉണ്ണി കൃഷ്ണന്‍, സുധി കോപ്പ, രവീന്ദ്രന്‍, അഭിമന്യു തിലകന്‍, ഗിരീഷ് ഗംഗാധരന്‍, ഭഗത് മാനുവല്‍, വിപിന്‍ അറ്റ്‌ലി, നജീം കോയ, ആല്‍ഫി പഞ്ഞിക്കാരന്‍, നിഷാ സാരംഗ് തുടങ്ങി നിരവധി താരങ്ങള്‍ പ്രിവ്യൂ ഷോക്ക് ശേഷം യുവ താരനിരയെയും ചിത്രത്തെയും അഭിനന്ദിച്ചിരുന്നു.
#Moonwalk is a super fun vibe, bursting with awesome music and new talents who totally steal the show. Vinod AK nails his first go at directing, delivering a lively tribute to dance culture. It’s probably Malayalam’s first big dance movie, and it’s an absolute joy to watch! pic.twitter.com/H5jAAZ4ByP
— Kabir (@sheriyappo) May 30, 2025
#Moonwalk is a super fun vibe, bursting with awesome music and new talents who totally steal the show. Vinod AK nails his first go at directing, delivering a lively tribute to dance culture. It’s probably Malayalam’s first big dance movie, and it’s an absolute joy to watch! pic.twitter.com/H5jAAZ4ByP
— Kabir (@sheriyappo) May 30, 2025
മാജിക് ഫ്രെയിംസ്, ആമേന്‍ മൂവി മോണാസ്ട്രി, ഫയര്‍ വുഡ് ഷോസ് എന്നീ ബാനറുകളില്‍ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിന്‍ സ്റ്റീഫനും ജസ്‌നി അഹമ്മദും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നിരവധി പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് എ.കെ ആണ് സംവിധാനം ചെയ്യുന്നത്. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിച്ച മൂണ്‍വാക്ക് മാജിക് ഫ്രെയിംസ്
വിതരണം ചെയ്യുന്നു.
നൃത്തത്തെ ജീവിതത്തിന്റെ ഭാഗമായി മാറ്റിയ ഒരു കൂട്ടം ചുറു ചുറുക്കുള്ള ചെറുപ്പക്കാരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നവാഗതരായ താരങ്ങളോടൊപ്പം ശ്രീകാന്ത് മുരളി, വീണ നായര്‍, സഞ്ജന ദോസ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. മൂണ്‍ വാക്കിന്റെ കഥ,തിരക്കഥ എന്നിവ ഒരുക്കിയിരിക്കുന്നത് വിനോദ്എ.കെ, മാത്യു വര്‍ഗീസ്, സുനില്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ്. സംഗീത സംവിധാനം: പ്രശാന്ത് പിള്ള, ഗാനരചന: വിനായക് ശശികുമാര്‍, സുനില്‍ ഗോപാലകൃഷ്ണന്‍, നിതിന്‍ വി നായര്‍, ഛായാഗ്രഹണം : അന്‍സാര്‍ ഷാ, എഡിറ്റിംഗ് ദീപു ജോസഫ്, കിരണ്‍ ദാസ് എന്നിവര്‍ നിര്‍വഹിക്കുന്നു.
മൂണ്‍വാക്കിന്റെ മറ്റു അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്. സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, ആര്‍ട്ട് :സാബു മോഹന്‍,കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്‍. മേക്കപ്പ്: സജി കൊരട്ടി, സന്തോഷ് വെണ്‍പകല്‍. ആക്ഷന്‍: മാഫിയ ശശി, ഗുരുക്കള്‍, ലൈന്‍ പ്രൊഡ്യൂസര്‍: സന്തോഷ് കൃഷ്ണന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: അനൂജ് വാസ്, നവീന്‍ പി തോമസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ :ജാവേദ് ചെമ്പ്, ചീഫ് അസോസിയേറ്റ്: ഉണ്ണി കെ ആര്‍, അസോസിയേറ്റ് ഡയറക്ടേഴ്‌സ്: സുമേഷ് എസ് ജെ, അനൂപ് വാസുദേവ്, കളറിസ്റ്റ്: നന്ദകുമാര്‍,സൗണ്ട് മിക്‌സ്: ഡാന്‍ജോസ്, ഡി ഐ : പോയെറ്റിക്, അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ്: ബബിന്‍ ബാബു, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് അഖില്‍ യശോധരന്‍, ടൈറ്റില്‍ ഗ്രാഫിക്‌സ് : ശരത് വിനു, വിഎഫ്എക്‌സ് : ഡി ടി എം, പ്രൊമോ സ്റ്റില്‍സ് മാത്യു മാത്തന്‍, സ്റ്റില്‍സ് ജയപ്രകാശ് അത്തല്ലൂര്‍, ബിജിത്ത് ധര്‍മ്മടം, പബ്ലിസിറ്റി ഡിസൈന്‍സ്: ഓള്‍ഡ് മങ്ക്, ബ്ലൂ ട്രൈബ്, യെല്ലോ ടൂത്ത്‌സ്,ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: സിനിമ പ്രാന്തന്‍, അഡ്വെര്‍ടൈസിങ് : ബ്രിങ്‌ഫോര്‍ത്ത്, പി ആര്‍ ഓ : മഞ്ജു ഗോപിനാഥ്, പ്രതീഷ് ശേഖര്‍.
Content Highlights: MoonWalk movie theatre response