അക്കാര്യത്തില്‍ മമ്മൂക്കയും ലാലേട്ടനും ഒരുപോലെയാണ്; അവരിൽ നിന്ന് ഞാൻ പഠിച്ചതും അത് തന്നെ: ടൊവിനോ തോമസ്

'അതാണ് ഞാൻ സിനിമയിൽ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യം. ഞാൻ അത് അവരിൽ നിന്ന് ഇതിനകം തന്നെ പഠിച്ച കാര്യവുമാണ്'

dot image

സംവിധായകന് എന്താണോ ആവശ്യം അതാണ് അഭിനേതാക്കൾ ചെയ്യേണ്ടതെന്നും മോഹൻലാലും മമ്മൂട്ടിയുമുൾപ്പെടെയുള്ള അഭിനേതാക്കൾ അങ്ങനെയാണ് ചെയ്യുന്നതെന്നും നടൻ ടൊവിനോ തോമസ്. പലപ്പോഴും അവരുടെ സംവിധായകർ വളരെ ജൂനിയർ ആയ ആളുകളായിരിക്കും. ഇരുവരിൽ നിന്നും താൻ പഠിച്ച കാര്യം അതാണെന്നും 'നരിവേട്ട' എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ ടൊവിനോ പറഞ്ഞു.

''സംവിധായകന് എന്താണോ ആവശ്യം അതാണ് അഭിനേതാക്കൾ ചെയ്യേണ്ടത്. അവർ ആവശ്യപ്പെടുന്നത് ചെയ്യുക എന്നത് ചെറിയ കാര്യമല്ല. വളരെ സീനിയറായ പലരും അങ്ങനെ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. ലാലേട്ടനൊക്കെ അങ്ങനെ ചെയ്യുന്ന ആളാണ്. അദ്ദേഹം സംവിധായകന് മുന്നിൽ സ്വയം കീഴടങ്ങുന്ന ആളാണ്. പ്രായം കൊണ്ടോ അനുഭവം കൊണ്ടോ ആകാം ലാലേട്ടൻ അതിന് തയ്യാറാകുന്നത്'.

മമ്മൂക്കയും അതുപോലെ തന്നെയാണ്. അവർ രണ്ടുപേരും സ്വയം സംവിധായകന് മുന്നിൽ കീഴടങ്ങുന്ന ആളുകളാണ്. അതാണ് ഞാൻ സിനിമയിൽ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യം. ഞാൻ അത് അവരിൽ നിന്ന് ഇതിനകം തന്നെ പഠിച്ച കാര്യവുമാണ്. ഞാൻ പല സംവിധായകരോടും ആ കാര്യം പറയാറുമുണ്ട്. 'ഞാൻ നിങ്ങൾക്ക് മുന്നിൽ സറണ്ടറായി നിൽക്കുകയാണ്. നിങ്ങൾക്ക് എന്നെ സിനിമക്കായി പൂർണമായും ഉപയോഗിക്കാം', ടൊവിനോ പറഞ്ഞു.

അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നരിവേട്ടയാണ് ഇനി പുറത്തിറങ്ങാനുള്ള ടൊവിനോ തോമസ് ചിത്രം. 2003 ൽ സി കെ ജാനുവിന്റെ നേതൃത്വത്തിൽ നടന്ന മുത്തങ്ങ സമരത്തിന്റെയും അതിനെത്തുടർന്നുണ്ടായ സംഭവവികാസങ്ങളെയും പിൻപറ്റിയാണ് ചിത്രം കഥ പറയുന്നതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. മെയ് 23 ന് നരിവേട്ട തിയേറ്ററുകളിൽ എത്തും. യു എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചരിക്കുന്നത്.

Content Highlights: Tovino thomas talks about Mammootty and Mohanlal

dot image
To advertise here,contact us
dot image