സംവിധാനം കമൽ ഹാസൻ, നായകൻ സെയ്ഫ് അലി ഖാൻ; തഗ് ലൈഫിന്റെ ആദ്യ വേർഷന്റെ കഥ വെളിപ്പെടുത്തി കമൽ ഹാസൻ

'ഒരു പഞ്ച് ലൈൻ ആ കഥയിൽ മിസ്സിംഗ് ആയിരുന്നു, എന്നാൽ മണിരത്നം അതിനെ മാറ്റിയെടുത്തു'

dot image

തെന്നിന്ത്യയിൽ തന്നെ ഏറ്റവും ഹൈപ്പുള്ള സിനിമകളിൽ ഒന്നാണ് മണിരത്നവും കമൽ ഹാസനും വീണ്ടും ഒന്നിക്കുന്ന തഗ് ലൈഫ്. ചിത്രത്തിന്‍റെ ഓരോ അപ്ഡേറ്റുകളും പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള ഒരു രസകരമായ ഒരു അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് നടൻ കമൽ ഹാസൻ. ഒരുപാട് നാളുകൾക്ക് മുൻപ് സെയ്ഫ് അലി ഖാനെ നായകനാക്കി താൻ സംവിധാനം ചെയ്യാൻ ഇരുന്ന 'അമർ ഹേ' എന്ന കഥയാണ് ഇപ്പോൾ തഗ് ലൈഫ് ആയി മാറിയിരിക്കുന്നതെന്ന് കമൽ ഹാസൻ പറഞ്ഞു. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിലാണ് കമൽ ഇക്കാര്യം പറഞ്ഞത്.

'ഞാൻ മുൻപ് ഒരു സ്ക്രിപ്റ്റ് പൂർത്തിയാക്കി വെച്ചിരുന്നു. 'അമർ ഹേ' എന്നായിരുന്നു ആ കഥയുടെ പേര്. എല്ലാവരും മരിച്ചെന്ന് കരുതിയ ഒരു ആൾ. എന്നാൽ അയാൾ യഥാർത്ഥത്തിൽ മരിച്ചിട്ടില്ല. അതിനെ ബേസ് ചെയ്തായിരുന്നു ആ കഥ. മണിരത്നം ആ കഥ എടുത്ത് മറ്റൊരു തരത്തിലേക്ക് മാറ്റി മികച്ചതാക്കി. ഒരു പഞ്ച് ലൈൻ ആ കഥയിൽ മിസ്സിംഗ് ആയിരുന്നു, എന്നാൽ മണിരത്നം അതിനെ മാറ്റിയെടുത്തു. അങ്ങനെ ഒരു വ്യക്തിയുമായി സഹകരിക്കാനായതിൽ സന്തോഷമുണ്ട്', കമൽ ഹാസൻ പറഞ്ഞു.

മെയ് 17 നാണ് തഗ് ലൈഫ് ട്രെയ്‌ലർ റിലീസ് ചെയ്യുന്നത്. പിന്നാലെ മെയ് 24 ന് സിനിമയുടെ ഓഡിയോ ലോഞ്ച് നടക്കും. നേരത്തെ മെയ് 16 നായിരുന്നു സിനിമയുടെ ഓഡിയോ ലോഞ്ച് നിശ്ചയിച്ചിരുന്നത്. എന്നാൽ ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിൽ ഓഡിയോ ലോഞ്ച് പുനഃക്രമീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. ജൂൺ 5 നാണ് തഗ് ലൈഫ് തിയേറ്ററുകളിലെത്തുന്നത്. നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ്. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

മണിരത്നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ ആർ റഹ്മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. നേരത്തെ മണിരത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച അൻപറിവ് മാസ്റ്റേഴ്സിനെയാണ് ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്. തഗ് ലൈഫിന്റെ മേക്കപ്പ് രഞ്ജിത്ത് അമ്പാടിയും പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയ്യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ചിത്രത്തിൽ പ്രവർത്തിക്കുന്നത്.

Content Highlights: Kamal Haasan talks about Thug life first version script

dot image
To advertise here,contact us
dot image