മറ്റൊരു ഫാൻ ബോയ് കൊല തൂക്ക് ലോഡിങ്? ജിതിൻ ലാലിന്റെ പുതിയ പോസ്റ്റ് ശ്രദ്ധ നേടുന്നു

ജിതിൻ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്

dot image

രണ്ട് 200 കോടി സിനിമകളുമായി തന്റെ തിരിച്ചുവരവ് വ്യകതമായി വരച്ചുകാട്ടിയിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം മോഹൻലാൽ. പൃഥ്വിരാജ്, തരുൺ മൂർത്തി എന്നീ രണ്ട് ഫാൻ ബോയ് സിനിമകളിലൂടെയാണ് മോഹൻലാൽ തന്റെ തിരിച്ചുവരവ് അറിയിച്ചത് എന്നതും ശ്രദ്ധേയമാണ്. മോഹൻലാൽ മറ്റൊരു ഫാൻ ബോയ്‌ക്കൊപ്പം സിനിമ ചെയ്യാൻ ഒരുങ്ങുന്നു എന്ന അഭ്യൂഹങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

എ ആർ എം എന്ന സിനിമയുടെ സംവിധായകൻ ജിതിൻ ലാലിനൊപ്പം മോഹൻലാൽ ഒരു സിനിമ ചെയ്യുമെന്ന സൂചനകൾ വന്നിരിക്കുകയാണ്. ജിതിൻ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ആശിർവാദ് സിനിമാസുമായി ഡിസ്കഷൻ നടന്നുവെന്നതിന്റെ സൂചനകളും ജിതിൻ നൽകിയിട്ടുണ്ട്.

എ ആർ എം റിലീസ് സമയത്ത് മോഹന്‍ലാലിനോടുള്ള തന്റെ ആരാധനയെക്കുറിച്ച് ജിതിൻ ലാൽ പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. കുട്ടിക്കാലം മുതലേ ലാലേട്ടന്റെ കട്ട ഫാനാണ്. സ്‌കൂളില്‍ ചേര്‍ക്കാന്‍ നേരത്താണല്ലോ നമ്മുടെ പേര് ഒഫിഷ്യലായി ഒരിടത്ത് പറയേണ്ടി വരുന്നത്. ഒരു സിസ്റ്റര്‍ എന്നോട് പേര് ചോദിച്ചപ്പോള്‍ ഞാന്‍ മോഹന്‍ലാല്‍ എന്ന് പറഞ്ഞു. ‘അത് ശരിയാവില്ല, അച്ഛന്റെയും അമ്മയുടെയും പേരുമായി എന്തെങ്കിലും സാമ്യം വേണം. അപ്പോള്‍ അച്ഛന്റെ ബുദ്ധിയില്‍ വന്ന പേരാണ് ജിതിന്‍ ലാല്‍. അവരിട്ട പേരും എനിക്കിഷ്ടമുള്ള പേരും ഒന്നിച്ച് വന്നു. ഇന്നും ലാലേട്ടനോടുള്ള ആരാധന ഒട്ടും കുറഞ്ഞിട്ടില്ല,' എന്നായിരുന്നു ജിതിൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

അതേസമയം മോഹൻലാൽ ഇപ്പോൾ സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന സിനിമയിലാണ് അഭിനയിക്കുന്നത്. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഇത്. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്.

Content Highlights: Mohanlal movie with Jithin Lal

dot image
To advertise here,contact us
dot image