'ആളുകൾ ഓവർ എന്നു പറയുന്നത് ഓവർ ആയതുകൊണ്ട് തന്നെയാണ്'; 'ബ്രോമാൻസ്' ട്രോളുകളിൽ മാത്യു തോമസ്

'ആ കഥാപാത്രത്തിന് വേണ്ടി എടുത്ത മീറ്റർ തെറ്റിപ്പോയെന്ന് തോന്നുന്നു'

dot image

ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി ജോസ് സംവിധാനത്തിൽ യുവനിര അണിനിരക്കുന്ന ചിത്രമാണ് ബ്രോമാൻസ്. അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ, കലാഭവൻ ഷാജോൺ, ബിനു പപ്പു, ശ്യാം മോഹൻ, സംഗീത് പ്രതാപ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസം മുതൽ സിനിമ ഒടിടി സ്ട്രീമിങ് ആരംഭിക്കുകയും പിന്നാലെ മാത്യു തോമസ് അവതരിപ്പിച്ച ബിന്റോ എന്ന കഥാപാത്രത്തിന് വലിയ വിമർശനങ്ങൾ നേരിടുകയുമുണ്ടായി. ഇപ്പോൾ ആ കഥാപാത്രത്തിന് നേരെ വന്ന ട്രോളുകളിൽ പ്രതികരിച്ചിരിക്കുകയാണ് മാത്യു തോമസ്.

'തിയേറ്ററിൽ എത്തിയപ്പോഴും എന്റെ ആക്ടിങ് ഓവർ എന്ന തരത്തിലുള്ള കമന്റ്സുകൾ ഉണ്ടായിരുന്നു. ആ കഥാപാത്രത്തിന് വേണ്ടി എടുത്ത മീറ്റർ തെറ്റിപ്പോയെന്ന് തോന്നുന്നു. ബിന്റോ എന്ന കഥാപാത്രത്തിന് ഒരു മെഡിക്കൽ സിറ്റുവേഷനുണ്ട്. അതൊരിടത്ത് പറഞ്ഞുപോകുന്നുമുണ്ട്. പക്ഷേ അത് ഭൂരിപക്ഷം പ്രേക്ഷകർക്ക് മനസിലായില്ല എന്നത് അവരുടെ പ്രശ്നമല്ല, മറിച്ച് അത് ഞാൻ ചെയ്തതിന്റെ തന്നെ പ്രശ്നമാകാനാണ് സാധ്യത. അത് എല്ലാവർക്കും മനസിലാവുന്ന തരത്തിൽ ഞങ്ങൾ ചെയ്യണമായിരുന്നു. ഞാൻ അവതരിപ്പിച്ച കഥാപാത്രത്തിനെ കുറിച്ച് ഇങ്ങനെയുള്ള വിമർശനങ്ങൾ വരുമ്പോൾ സ്വാഭാവികമായി എനിക്ക് വേദനയുണ്ടാവും. പക്ഷേ ഇനിയുള്ള കഥാപാത്രങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ ഇത് സഹായിക്കും,' എന്ന് മാത്യു തോമസ് പറഞ്ഞു. ലൗലി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മാത്യു.

ഒരു സുഹൃത്തിന്റെ തിരോധാനവും അതിനെത്തുടർന്നുള്ള കൂട്ടുകാരുടെ അന്വേഷവുമാണ് ചിത്രത്തിന്റെ പ്രമേയം. സോണി ലൈവിലൂടെയാണ് ബ്രോമാൻസ് സ്ട്രീം ചെയ്യുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഖദീജ ആഷിഖ്. ഡിസ്ട്രിബ്യുഷൻ - സെൻട്രൽ പിക്ചർസ്. ഛായാഗ്രഹണം - അഖിൽ ജോർജ്, എഡിറ്റിർ - ചമ്മൻ ചാക്കോ, സംഗീതം - ഗോവിന്ദ് വസന്ത, മേക്കപ്പ് - റൊണക്‌സ് സേവ്യർ, കോസ്റ്റ്യും- മാഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ - സുധാർമ്മൻ വള്ളിക്കുന്ന്, കലാസംവിധാനം - നിമേഷ് എം താനൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - റിജിവൻ അബ്ദുൽ ബഷീർ, പോസ്റ്റർസ്‌ - യെല്ലോടൂത്ത്, സ്റ്റിൽസ് - ബിജിത്ത് ധർമ്മടം, രോഹിത് കെ സുരേഷ് തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ.

Content Highlights: Mathew Thomas comments on the trolls against Bromance

dot image
To advertise here,contact us
dot image