എനിക്കൊപ്പം അഭിനയിക്കാൻ അവർ തയ്യാറല്ല, അതുകൊണ്ടാണ് മലയാളി നടിമാരെ കാസറ്റ് ചെയ്തത്; കെന്‍കരുണാസ്

എന്നോട് ഒരുപാട് പേര്‍ ചോദിച്ചിട്ടുണ്ട് എന്താണ് സിനിമകളിലെല്ലാം മലയാളികളെ കാസ്റ്റ് ചെയ്യുന്നതെന്ന്. കാരണം, തമിഴിലെ ഒരു ഹീറോയിനും എന്റെ കൂടെ അഭിനയിക്കാന്‍ തയ്യാറാവാത്തതാണ്.

എനിക്കൊപ്പം അഭിനയിക്കാൻ അവർ തയ്യാറല്ല, അതുകൊണ്ടാണ് മലയാളി നടിമാരെ കാസറ്റ് ചെയ്തത്; കെന്‍കരുണാസ്
dot image

പ്രേമലുവിന്റെ സംവിധായകന്‍ ഗിരീഷ് എ ഡി സംവിധാനം ചെയ്ത ഐം ആം കാതലനിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് അനിഷ്മ. ബേസിൽ ജോസഫിനൊപ്പം മരണമാസ്സിലും അനിഷ്‌മ പ്രധാന വേഷം ചെയ്തിരുന്നു. ഇപ്പോഴിതാ തമിഴ് സിനിമയിൽ ശ്രദ്ധേയമായ നടി ആയി മാറിയിരിക്കുകയാണ് അനിഷ്‌മ. ഇപ്പോഴിതാ നടിയുടെ പുത്തൻ ചിത്രമായ യൂത്ത് ആണ് തിയേറ്ററിൽ റിലീസിന് തയ്യാറെടുക്കുന്നത്. സിനിമയിൽ മലയാളി നടിയെ കാസറ്റ് ചെയ്യാൻ ഉള്ള കാരണം പറയുകയാണ് നടൻ കെന്‍കരുണാസ്.

തമിഴ് സിനിമയിലെ നിരവധി നായികമാരുടെ എടുത്ത് അഭിനയിക്കാൻ വേണ്ടി സമീപിച്ചെന്നും എന്നാൽ അവർ ആരും തനിക്കൊപ്പം അഭിനയിക്കാൻ തയ്യാറല്ലെന്നും കെന്‍കരുണാസ് പറഞ്ഞു. ഇക്കാരണം കൊണ്ടാണ് താൻ അനിഷ്‌മയെ കാസറ്റ് ചെയ്തതെന്നും പറഞ്ഞു. സിറൈ സിനിമയുടെ പാട്ടു സീൻ കണ്ട ശേഷമാണ് തനിക്ക് അനിഷ്‌മയെ കാസറ്റ് ചെയ്യണം എന്ന തോന്നിയതെന്നും കെന്‍കരുണാസ് പറഞ്ഞു.

‘എന്നോട് ഒരുപാട് പേര്‍ ചോദിച്ചിട്ടുണ്ട് എന്താണ് സിനിമകളിലെല്ലാം മലയാളികളെ കാസ്റ്റ് ചെയ്യുന്നതെന്ന്. കാരണം, തമിഴിലെ ഒരു ഹീറോയിനും എന്റെ കൂടെ അഭിനയിക്കാന്‍ തയ്യാറാവാത്തതാണ്. ഈ ചിത്രത്തിലേക്ക് ആവശ്യമായ പ്രായത്തിലുള്ള എല്ലാ ഹീറോയിന്‍സിനെയും ഞാന്‍ സമീപിച്ചതാണ്. ആരും എന്റെയൊപ്പം അഭിനയിക്കാൻ തയ്യാറല്ല. പക്ഷേ കഥയിലെ മറ്റ് വേഷങ്ങള്‍ ചെയ്യാം എന്നാണ് പറയുന്നത്.

അങ്ങനെ അന്വേഷിച്ച് ഇരിക്കുമ്പോഴാണ് സിറൈ സംവിധാനം ചെയ്ത സുരേഷ് സാറുടെ അടുത്ത് പോകുന്നത്. പുതിയ ചിത്രത്തിലേക്ക് ഹീറോയിനെ കിട്ടുന്നില്ലെന്ന വിഷമമെല്ലാം സാറോട് പറഞ്ഞു. അങ്ങനെ സാറിന്റെ ചിത്രത്തിലെ ‘നീലോത്തി’ എന്ന പാട്ടിന്റെ വിഷ്വല്‍സ് എനിക്ക് കാണിച്ചു തന്നു. അത് കണ്ടിട്ടാണ് അനിഷ്മയെ എന്റെ സിനിമയിലേക്ക് ക്ഷണിക്കുന്നത്,' കെന്‍കരുണാസ് പറഞ്ഞു.

Content Highlights: Actor Karunas has stated that Tamil actresses are unwilling to act opposite him. The comment was made during a recent interview/public interaction. His statement has triggered reactions within the Tamil film industry.

dot image
To advertise here,contact us
dot image