
ഒരു വലിയ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന മലയാളം ചിത്രം എന്നതിനാൽ തന്നെ ഐ ആം ഗെയ്മിന് വലിയ ഹൈപ്പാണുള്ളത്. ആർഡിഎക്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന സിനിമ വലിയ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. ആർഡിഎക്സ് പോലെ ഒരു പക്കാ ആക്ഷൻ പാക്ക്ഡ് സിനിമയാണ് ഐ ആം ഗെയിം എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള ഒരു വമ്പൻ അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്.
ക്രിക്കറ്റിന് വളരെ പ്രാധാന്യമുള്ള സിനിമയാണ് ഐ ആം ഗെയിം എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ ക്രിക്കറ്റ് രംഗങ്ങൾ കൊറിയോഗ്രാഫ് ചെയ്യുന്നതിനായി സ്പോർട്സ് പെർഫോമൻസ് കോച്ചായ റോബർട്ട് മില്ലർ ചിത്രത്തിൽ ജോയിൻ ചെയ്തു എന്ന അപ്ഡേറ്റ് പുറത്തുവരുകയാണ്. ചക് ദേ ഇന്ത്യ, ഭാഗ് മിൽഖാ ഭാഗ്, 83, മൈദാൻ, ജേഴ്സി തുടങ്ങി നിരവധി ഹിറ്റ് സിനിമകളിൽ സ്പോർട്സ് പെർഫോമൻസ് കോച്ചായി വർക്ക് ചെയ്ത ആളാണ് റോബർട്ട് മില്ലർ.
Robert Miller is on board as the sports performance coach for #IMGame❗
— Mohammed Ihsan (@ihsan21792) May 16, 2025
He coaches actors to convincingly portray professional sportspersons on screen. His past projects include Chak De! India, 83, Jersey, and others. pic.twitter.com/5QSJtbrXns
'ഒരു ആക്ടർ എന്ന നിലയിലും ഒരു മാസ്സ് ഹീറോ എന്ന തരത്തിലും ദുൽഖറിന് ഒരുപാട് എക്സ്പ്ലോർ ചെയ്യാനുള്ള സ്പേസ് ഐ ആം ഗെയ്മിലുണ്ട്. അതിൽ ഗാംബ്ലിങ് മൊമെന്റ്‌സ് ഉണ്ട്, ക്രിക്കറ്റ് മൊമെന്റ്‌സ് ഉണ്ട് അങ്ങനെ എല്ലാം കൂടി ചേർന്നൊരു ബിഗ് കാൻവാസ് എന്റർടെയ്നിങ് മൂവി ആകും ഐ ആം ഗെയിം', എന്നാണ് സിനിമയെക്കുറിച്ച് സംഗീത സംവിധായകൻ ജേക്സ് ബിജോയ് പറഞ്ഞത്. നഹാസ് ഹിദായത്തിന്റെ കഥയിൽ സജീർ ബാബ, ബിലാൽ മൊയ്‌തു, ഇസ്മായേൽ അബുബക്കർ എന്നിവർ ചേർന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്.
ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ചമൻ ചാക്കോ ആണ്. ജേക്സ് ബിജോയ് ആണ് സിനിമയ്ക്കായി സംഗീതം നൽകുന്നത്. 2023 ൽ പുറത്തിറങ്ങിയ 'കിംഗ് ഓഫ് കൊത്ത'യാണ് ദുൽഖറിന്റേതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം. വലിയ ബഡ്ജറ്റിൽ പുറത്തിറങ്ങിയ ആക്ഷൻ ചിത്രത്തിന് എന്നാൽ ബോക്സ് ഓഫീസിൽ പരാജയം നേരിട്ടു.
Content Highlights: Dulquer Salmaan film I am Game update out now