പുഷ്പയിൽ വന്നില്ല, ഇത്തവണ ശരിക്കും വരും; വാര്‍ണര്‍ എത്തുന്നത് തെലുങ്ക് ചിത്രത്തിൽ, ഉറപ്പിച്ച് നിര്‍മാതാക്കള്‍

ചിത്രത്തിൽ അഭിനയിക്കാനായി റെക്കോർഡ് പ്രതിഫലമാണ് വാർണറിന് നൽകിയതെന്നാണ് റിപ്പോര്‍ട്ടുകള്‍‌

പുഷ്പയിൽ വന്നില്ല, ഇത്തവണ ശരിക്കും വരും; വാര്‍ണര്‍ എത്തുന്നത് തെലുങ്ക് ചിത്രത്തിൽ, ഉറപ്പിച്ച് നിര്‍മാതാക്കള്‍
dot image

ഇന്ത്യൻ സിനിമകളോട് വലിയ സ്നേഹം പ്രകടിപ്പിക്കുന്നയാളാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ. ഐപിഎല്ലിന്‍റെ ഭാഗമായതിന് പിന്നാലെയാണ് വാര്‍ണറിന് ഇന്ത്യന്‍ സിനിമകളോടുള്ള ആരാധന തുടങ്ങുന്നത്. പല ഇന്ത്യന്‍ സിനിമാ ഗാനങ്ങളും രംഗങ്ങളും റീക്രിയേറ്റ് ചെയ്ത് വാര്‍ണര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോകള്‍ക്ക് ആരാധകരേറെയാണ്. ഇപ്പോഴിതാ ഒരു തെലുങ്ക് സിനിമയിലൂടെ വാർണർ അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.

തെലുങ്ക് നടൻ നിതിൻ നായകനായി എത്തുന്ന 'റോബിൻ ഹുഡ്' എന്ന സിനിമയിലൂടെയാണ് ഡേവിഡ് വാർണർ അഭിനയത്തിലേക്ക് ചുവടുവെക്കുന്നത്. ചിത്രത്തിൽ അതിഥി വേഷത്തിലാണ് വാർണർ എത്തുന്നത്. ചിത്രത്തിന്റെ നിർമാതാവായ രവി ശങ്കർ ആണ് ഈ വാർത്ത പുറത്തുവിട്ടത്. ചിത്രത്തിൽ അഭിനയിക്കാനായി റെക്കോർഡ് പ്രതിഫലമാണ് വാർണറിന് നൽകിയതെന്ന റിപ്പോര്‍ട്ടുകളും ഇതിനൊപ്പം പുറത്തുവരുന്നുണ്ട്. ചിത്രത്തിൻ്റെ നിർമ്മാതാക്കൾ ഡേവിഡ് വാർണറിന് ഓരോ ദിവസവും പ്രതിഫലമായി ഒരു കോടിയോളം നൽകി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നേരത്തെ അല്ലു അർജുൻ ചിത്രമായ പുഷ്പ 2 വിലൂടെ വാർണർ അഭിനയിലേക്ക് എത്തുന്നു എന്ന് വാർത്തകൾ ഉണ്ടായിരുന്നു. പുഷ്പ 2 ട്രെയിലറിന്റെ റിലീസിന് പിന്നാലെ അല്ലു അർജുന് ആശംസകളുമായി വാർണർ എത്തിയിരുന്നു. നേരത്തെ പുഷ്പയുടെ സിഗ്നേച്ചര്‍ സ്റ്റെെല്‍ അനുകരിച്ച് വാര്‍ണര്‍ വീഡിയോ ചെയ്തതും കൂടി ചേര്‍ത്തുവെച്ചായിരുന്നു ചിത്രത്തില്‍ താരമുണ്ടായേക്കാം എന്ന അഭ്യൂഹങ്ങള്‍ വന്നത്.

ഭീഷ്മ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം വെങ്കി കുടുമുല സംവിധാനം ചെയ്യുന്ന സിനിമയാണ് റോബിൻഹുഡ്. ശ്രീലീല ആണ് സിനിമയിൽ നായികയായി എത്തുന്നത്. ചിത്രം മാർച്ച് 28 ന് പുറത്തിറങ്ങും. പുഷ്പ 2 വിന്റെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് ആണ് റോബിൻഹുഡ് നിർമിക്കുന്നത്.

Content Highlights: David Warner to debut in acting with Robinhood film

dot image
To advertise here,contact us
dot image