പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമോ?; IMDB യിൽ ഏറ്റവുമധികം ആളുകൾ കാത്തിരിക്കുന്ന ചിത്രങ്ങളിൽ 'മാർക്കോ'യും

ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള സിനിമ കൂടിയാണ് മാർക്കോ

dot image

ക്യൂബ്സ് എൻ്റർടൈയ്മെൻ്റ്സിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഉണ്ണി മുകുന്ദൻ നായകനാകുന്ന ആക്ഷൻ സിനിമയാണ് 'മാർക്കോ'. ഹനീഫ് അഥേനി ആണ് സിനിമ സംവിധാനം ചെയ്യുന്നത്. വയലൻസിന്റെയും ആക്ഷൻ സീനുകളുടെയും പേരിൽ ഇതിനോടകം തന്നെ മാർക്കോ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. 'മലയാളത്തിന്റെ മോസ്റ്റ് വയലന്റ് ഫിലിം' എന്ന് അണിയറപ്രവർത്തകർ വിശേഷിപ്പിക്കുന്ന സിനിമയാണ് മാർക്കോ. വലിയ പ്രതീക്ഷകളാണ് സിനിമക്ക് മേലുള്ളത്. ഇപ്പോഴിതാ പ്രശസ്ത സിനിമ വെബ്സൈറ്റ് ആയ ഐഎംഡിബിയിൽ ഇന്ത്യയിൽ ഏറ്റവും അധികം ആളുകൾ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുകയാണ് മാർക്കോ.

പട്ടികയില്‍ ആറാം സ്ഥാനത്താണ് മാർക്കോയുള്ളത്. ലിസ്റ്റിൽ മറ്റൊരു മലയാള സിനിമയും ഇടം പിടിച്ചിട്ടില്ല. ടിക്കറ്റ് ബുക്കിംഗ് ആപ്പ് ആയ ബുക്ക് മൈ ഷോയിലെ ഇന്ററസ്റ്റിലും വലിയ കുതിപ്പാണ് മാർക്കോയ്ക്ക് ഉണ്ടായിരിക്കുന്നത്. ഇപ്പോൾ തന്നെ ചിത്രത്തിന് ബുക്ക് മൈ ഷോയിൽ 100K ഇന്ററസ്റ്റിൽ അധികം ലഭിച്ചിട്ടുണ്ട്. ഡിസംബർ 20-ന് ക്രിസ്തുമസ് റിലീസായിട്ടാണ് ചിത്രം റിലീസിനെത്തുന്നത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള സിനിമ കൂടിയാണ് മാർക്കോ. ചിത്രം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് റിലീസിനായി ഒരുങ്ങുന്നത്. ചിത്രം വിതരണത്തിനെത്തിക്കുന്നതും ക്യൂബ്സ് എൻറർടെയ്ൻമെൻറ്സ് തന്നെയാണ്. നിർമ്മിക്കുന്ന ആദ്യ സിനിമ തന്നെ വിതരണത്തിനെത്തിക്കുന്ന മലയാളത്തിലെ ആദ്യത്തെ നി‍ർമ്മാണ കമ്പനി കൂടിയായി മാറിയിരിക്കുകയാണ് ഇതോടെ ക്യൂബ്സ് എൻറർടെയ്ൻമെൻറ്സ്. തങ്ങൾ നിർമ്മിച്ച സിനിമയുടെ പ്രൊഡക്ഷൻ ക്വാളിറ്റിയിലുള്ള അവരുടെ ഉറച്ച വിശ്വാസം കൂടിയാണ് ഇതിലൂടെ മനസ്സിലാക്കാനാകുന്നത്. 

'മാർക്കോ'യുടെ സംഗീതമൊരുക്കുന്നത് ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്. ചിത്രത്തിൻറെ മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്.

Content Highlights: Unni mukundan film Marco finds a spot in IMDB most anticipated film list

dot image
To advertise here,contact us
dot image