

സംവിധായകൻ, നടൻ എന്നീ മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് ബേസിൽ ജോസഫ്. ചിരിയും കുസൃതികളും നിറഞ്ഞ അദ്ദേഹത്തിന്റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ എപ്പോഴും ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ബേസിലിന് പറ്റിയ ഒരു അമളിയാണ് വൈറലായിരിക്കുന്നത്.
കഴിഞ്ഞ ദിവസം കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെ സൂപ്പര്‍ ലീഗ് കേരളയുടെ ഉദ്ഘാടന പതിപ്പിന്റെ ഫൈനൽ വേദിയിലാണ് സംഭവം നടന്നത്. കാലിക്കറ്റ് എഫ്സി - ഫോഴ്‌സ കൊച്ചി മത്സരം കാണുന്നതിന് ഫോര്‍സ കൊച്ചിയുടെ ഉടമസ്ഥനായ പൃഥ്വിരാജും കാലിക്കറ്റ് എഫ്‌സിയുടെ ഉടമസ്ഥനായ ബേസില്‍ ജോസഫും എത്തിയിരുന്നു. സമ്മാനദാന ചടങ്ങിനിടെ ഒരു കളിക്കാരന് ബേസില്‍ കൈ കൊടുക്കാന്‍ നീട്ടിയപ്പോള്‍ അത് കാണാതെ പൃഥ്വിരാജിന് കൈ കൊടുത്ത് ആ താരം മടങ്ങി. ഈ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
മോനെ ബേസിലെ : Extreme ഊക്ക് Loading 😂😂🔥 #BasilJoseph #Tovinothomaspic.twitter.com/IcWjbgI1Ix
— AKP (@akpakpakp385) November 11, 2024
ക്രിക്കറ്റ് താരം സഞ്ജു സാംസണും ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ടൊവിനോ തോമസ് വീഡിയോക്ക് കമന്റുമായി എത്തുകയും ചെയ്തിട്ടുണ്ട്. ചിരിക്കുന്ന ഇമോജിയാണ് ടൊവിനോ കമന്റ് ചെയ്തത്. അതിന് താഴെ ‘നീ പക പോക്കുകയാണല്ലേടാ’ എന്ന് ബേസിൽ കമന്റ് ചെയ്തു. അതിന് മറുപടിയായി ടൊവിനോ ‘കരാമ ഈസ് എ ബീച്ച്’ എന്നും കമന്റിട്ടു.
Karma is Boomerang😂#tovinothomas #basiljoseph pic.twitter.com/4MZvBLPjLu
— 𝐓𝐫𝐨𝐥𝐥 𝐃 𝐂𝐨𝐦𝐩𝐚𝐧𝐲™ (@trolldcompany) November 11, 2024
നേരത്തെ മരണമാസ് എന്ന സിനിമയുടെ പൂജ ചടങ്ങിൽ പൂജാരി ആരതി നല്‍കിയപ്പോള്‍ കൈ നീട്ടിയ ടൊവിനോയെ കാണാതെ പൂജാരി പോയിരുന്നു. അത് കണ്ട ബേസിൽ ടൊവിനോയെ നോക്കി പൊട്ടിച്ചിരിക്കുന്ന വീഡിയോ വൈറലായിരുന്നു. ഈ രണ്ട് സംഭവങ്ങളും ചേർത്തുകൊണ്ട് നിരവധിപ്പേർ ട്രോളുകൾ പങ്കുവെക്കുന്നുണ്ട്.
Content Highlights: Basil Joseph new troll video viral in social media