

ഒരു കാലത്ത് കേരളത്തിൽ വിജയ്‌ക്കൊപ്പം ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന നടനായിരുന്നു സൂര്യ. എന്നാൽ മോശം സിനിമകളും ബോക്സ് ഓഫീസ് പരാജയങ്ങളും സൂര്യയെയും സൂര്യ ചിത്രങ്ങളെയും കളക്ഷനിൽ പിന്നോട്ടടിച്ചു. വീണ്ടും തന്റെ ഒന്നാം സ്ഥാനം പിടിച്ചടക്കാൻ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് സൂര്യ. ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന കങ്കുവയുടെ റിലീസിനെ വലിയ രീതിയിൽ ആഘോഷിക്കാൻ ഒരുങ്ങുകയാണ് കേരളത്തിലെ സൂര്യ ആരാധകർ.
Malabar's ICONIC THEATRE, Kerala's biggest Dolby Atmos hall, 1005 seater KING SIZE APSARA #Kanguva fans shows tickets sold out even before 35 days of release 🔥👏
— AB George (@AbGeorge_) October 10, 2024
A SUPER COMEBACK LOADING for @Suriya_offl at Kerala Box Office 🔥 #Suriya pic.twitter.com/dPugaeTF01
ചിത്രത്തിന്റെ റിലീസിന് ഒരു മാസം ബാക്കി നിൽക്കെ ഫാൻ ഷോ ടിക്കറ്റുകൾ വളരെ വേഗം വിറ്റ് തീരുന്ന കാഴ്ചയാണ് കാണാനാകുന്നത്. കോഴിക്കോട്ടെ പ്രശസ്ത തിയേറ്ററായ അപ്സരയിൽ ആയിരത്തോളം വരുന്ന സീറ്റുകൾ ഫാൻ ഷോക്കായി ബുക്ക് ചെയ്തിരിക്കുകയാണ് സൂര്യ ആരാധകർ. ഫാൻസ് ഷോയുടെ മുഴുവൻ ടിക്കറ്റുകളും ഇപ്പോൾ വിറ്റുതീർന്നിരിക്കുന്നു എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഏറെ നാളത്തെ കാത്തിരിപ്പ് ശേഷമാണ് ഒരു സൂര്യ ചിത്രം റിലീസിന് മുൻപ് കേരളത്തിൽ വലിയ ചലനം സൃഷ്ടിക്കുന്നത്.
Kerala fans are gearing up for #Suriya’s big return with fan shows all over, awaiting his full box office glory!💥❤️🔥#Kanguva releasing November 14th!! pic.twitter.com/x20OXd5U8l
— Forum Reelz (@ForumReelz) October 10, 2024
ചിത്രം ആദ്യ ദിനം കേരളത്തിൽ നിന്ന് വലിയ കളക്ഷൻ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന കങ്കുവ നവംബർ 14 ന് തിയേറ്ററിലെത്തും. പിരീഡ് ആക്ഷന് ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന കങ്കുവയുടെ ബജറ്റ് 350 കോടിയാണ്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ഈ ചിത്രം ഒരുക്കുന്നത്.
10.65 കോടി നേടിയ സയൻസ് ഫിക്ഷൻ ചിത്രമായ 24 ആണ് കേരളത്തിൽ ഒരു സൂര്യ ചിത്രം നേടിയ ഏറ്റവും ഉയർന്ന കളക്ഷൻ. 2016ലായിരുന്നു ഇത്. കങ്കുവ ഈ കളക്ഷൻ ആദ്യ രണ്ട് ദിവസങ്ങൾക്കുള്ളിൽ മറികടക്കുമെന്നും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. ഗോകുലം മൂവീസ് ആണ് സിനിമയുടെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
Content Highlights : Kerala fans are ready to welcome Suriya and Kanguva