നടൻ സുദേവ് നായർ വിവാഹിതനായി; വധു അമർദീപ് കൗർ

ഇൻസ്റ്റാഗ്രാം പേജിൽ രണ്ടുപേരും ചേർന്ന് നിരവധി റീൽസും ചെയ്തിട്ടുണ്ട്.

dot image

തൃശ്ശൂർ: മലയാള സിനിമ താരം സുദേവ് നായർ വിവാഹിതനായി. പ്രശസ്ത മോഡൽ അമർദീപ് കൗർ ആണ് വധു. ഗുരുവായൂരിൽ വെച്ചു നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഏറെക്കാലമായി ഇരുവരും തമ്മിൽ പ്രണയത്തിൽ ആയിരുന്നു. ഇൻസ്റ്റാഗ്രാം പേജിൽ രണ്ടുപേരും ചേർന്ന് നിരവധി റീൽസും ചെയ്തിട്ടുണ്ട്.

അനാർക്കലി, എസ്ര, കായംകുളം കൊച്ചുണ്ണി, മാമാങ്കം, വൺ, ഭീഷ്മപർവ്വം, പത്തൊൻപതാം നൂറ്റാണ്ട്, തുറമുഖം തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ട നടനാണ് സുദേവ്. പാലക്കാട് സ്വദേശികളായ വിജയകുമാറിന്റെയും സുഭദയുടെയും മകനായ സുദേവ് നായർ മുംബൈയിലാണ് ജനിച്ചുവളർന്നത്.

dot image
To advertise here,contact us
dot image