'പോയി ഓസ്കർ കൊണ്ടുവാ, എന്റെ പ്രാർഥനയുണ്ട്'; തലൈവരെ കണ്ട് ജൂഡ് ആന്തണി

'എനിക്ക് മറക്കാനാവാത്ത അവസരം നൽകിയതിന് ദൈവത്തിനും എന്റെ പ്രിയ സുഹൃത്ത് സൗന്ദര്യക്കും (സൗന്ദര്യ രജനികാന്ത്) നന്ദി'

dot image

'തലൈവർ 170'ന്റെ ചിത്രീകരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ രജനികാന്തിനെ കാണാൻ നിരവധി പേരാണ് ലൊക്കേഷനിലും താമസസ്ഥലത്തുമായി തടിച്ചുകൂടിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തലൈവരെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷം ചിത്രം പങ്കുവെച്ചുകൊണ്ട് നടൻ ജയസൂര്യയും പോസ്റ്റിട്ടിരുന്നു. ഇപ്പോഴിതാ സംവിധായകൻ ജൂഡ് ആന്തണി രജനികാന്തുമായി കൂടിക്കാഴ്ച്ച നടത്തിയ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്.

തലൈവർ പറഞ്ഞു 'എന്തൊരു സിനിമയാണത്, വളരെ മികച്ച വർക്ക്, എങ്ങനെയാണ് നിങ്ങൾ ആ സിനിമ ചിത്രീകരിച്ചത്? പോയി ഓസ്കർ കൊണ്ടുവാ, എന്റെ അനുഗ്രഹവും പ്രാർഥനയും എപ്പോഴുമുണ്ട്'. എനിക്ക് മറക്കാനാവാത്ത ഈ അവസരം നൽകിയതിന് ദൈവത്തിനും എന്റെ പ്രിയ സുഹൃത്ത് സൗന്ദര്യക്കും (സൗന്ദര്യ രജനികാന്ത്) നന്ദി', ജൂഡ് കുറിച്ചു.

ആദ്യമായാണ് രജനികാന്തിന്റെ ഒരു സിനിമ തിരുവനന്തപുരത്ത് വച്ച് ചിത്രീകരിക്കുന്നത്. ഒക്ടോബര് മൂന്നിന് തുടങ്ങിയ ചിത്രീകരണം പത്ത് ദിവസമാണുണ്ടാവുക. അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, റാണ ദഗുബാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ടി ജെ ജ്ഞാനവേലാണ് തലൈവർ 170 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ. ലൈക്ക പ്രൊഡക്ഷൻസാണ് നിർമ്മാണം.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image