കുമളിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് വിവാഹം; വരനും വരന്റെ മാതാപിതാക്കളും അറസ്റ്റില്‍

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്

dot image

ഇടുക്കി: കുമളിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച സംഭവത്തില്‍ വരനും വരന്റെ മാതാപിതാക്കളും അറസ്റ്റില്‍. തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂരിലാണ് സംഭവം. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു വിവാഹം. പെണ്‍കുട്ടിയെ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് വിവാഹം നടന്ന വിവരം പുറത്തറിയുന്നത്. പതിനേഴുകാരിയായ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് മനസിലായതോടെ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയെ വിവാഹം കഴിച്ച സൂര്യ (24), സൂര്യയുടെ അച്ഛന്‍ ഈശ്വരന്‍, അമ്മ കാളീശ്വരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Content Highlights: Groom and his parents arrested in idukki for marrying minor girl

dot image
To advertise here,contact us
dot image