Class on KLassy Rahul; ​ഗുജറാത്ത് ടൈറ്റൻസിനെതിരെ കെ എൽ രാഹുലിന് സെഞ്ച്വറി

ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുത്തിട്ടുണ്ട്

dot image

ഐപിഎല്ലിൽ ​ഗുജറാത്ത് ടൈറ്റൻസിനെതിരെ ഡൽഹി ക്യാപിറ്റൽസ് താരം കെ എൽ രാഹുലിന് സെഞ്ച്വറി. 65 പന്തുകളിൽ 14 ഫോറും നാല് സിക്സറും ഉൾപ്പെടെ 112 റൺസുമായി രാഹുൽ പുറത്താകാതെ നിന്നു. ഐപിഎല്ലിൽ രാഹുലിന്റെ അഞ്ചാം സെഞ്ച്വറിയാണിത്. മത്സരത്തിൽ ​ഗുജറാത്ത് ടൈറ്റൻസിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുത്തിട്ടുണ്ട്.

ഒരൽപ്പം പതിയെയാണ് രാഹുൽ ഇന്നിങ്സിന് തുടക്കമിട്ടത്. ആദ്യ ഓവറുകളിൽ റൺസ് കണ്ടെത്താൻ ഡൽഹി താരങ്ങൾ നന്നായി ബുദ്ധിമുട്ടി. 10 പന്ത് നേരിട്ട ഡൽഹി ഓപണർ ഫാഫ് ഡു പ്ലെസിസിന് അഞ്ച് റൺസ് മാത്രമാണ് നേടാനായത്. പിന്നീട് അഭിഷേക് പോറലിനൊപ്പം ക്രീസിലുറച്ച കെ എൽ രാഹുൽ മെല്ലെ ഡൽഹി ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയി.

35 പന്തിലാണ് രാഹുൽ അർധ ശതകം തികച്ചത്. പിന്നാലെ താരം സ്കോറിങ്ങിന് വേ​ഗം കൂട്ടി. അർധ ശതകത്തിൽ നിന്ന് സെഞ്ച്വറിയിലേക്കെത്താൻ രാഹുലിന് 25 പന്തുകൾ മാത്രമാണ് വേണ്ടിവന്നത്. അതിനിടെ 19 പന്തിൽ ഒരു ഫോറും മൂന്ന് സിക്സറും സഹിതം 30 റൺസെടുത്ത അഭിഷേക് പോറലിനെ ഡൽഹിക്ക് നഷ്ടമായി.

രണ്ടാം വിക്കറ്റിൽ രാഹുലും പോറലും 90 റൺസ് കൂട്ടിച്ചേർത്തിരുന്നു. പിന്നാലെ ഡൽഹി നായകൻ അക്സർ പട്ടേലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 16 പന്തിൽ രണ്ട് ഫോറും ഒരു സിക്സറും സഹിതം അക്സർ 25 റൺസെടുത്തു. 10 പന്തുകളിൽ പുറത്താകാതെ 21 റൺസെടുത്ത ട്രിസ്റ്റൻ സ്റ്റമ്പ്സിന്റെ പ്രകടനവും നിർണായകമായി.

Content Highlights: KL Rahul scored fifth IPL hundred against GT

dot image
To advertise here,contact us
dot image