Top

'പാട്ട്' ഉപേക്ഷിച്ചോ? മറുപടിയുമായി അൽഫോൻസ് പുത്രൻ

ഫഹദ് ഫാസിലിനൊപ്പം നയൻതാരയും പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് പാട്ട്.

19 March 2022 4:14 PM GMT
ഫിൽമി റിപ്പോർട്ടർ

പാട്ട് ഉപേക്ഷിച്ചോ? മറുപടിയുമായി അൽഫോൻസ് പുത്രൻ
X

ഫഹദ് ഫാസിലിനെ നായകനാക്കി അൽഫോൻസ് പുത്രൻ അനൗൺസ് ചെയ്‌തെ ചിത്രമാണ് 'പാട്ട്'. 2020ലായിരുന്നു സിനിമയുടെ പ്രഖ്യാപനം അണിയറപ്രവർത്തകർ നടത്തിയത് എന്നാൽ പിന്നീട് സിനിമയെക്കുറിച്ച് യാതൊരു അപ്ഡേറ്റും പുറത്തുവന്നില്ല. സിനിമ ഉപേക്ഷിച്ചു എന്ന തരത്തിൽ അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ച് പറയുകയാണ് അൽഫോൻസ് പുത്രൻ.

ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം സിനിമയെക്കുറിച്ച് പറഞ്ഞത്. ഭാവന ഐഎഫ്എഫ്കെ വേദിയിലേക്ക് എത്തുന്ന വീഡിയോ അൽഫോൻസ് പുത്രൻ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ഇതിന് താഴെ ഒരു ആരാധകൻ 'പാട്ട് പടം ആലോചനയെക്കുറിച്ചു ഒരു വാക്ക്' എന്ന് കമന്റ് ചെയ്തു. തൊട്ടുപിന്നാലെ 'ഇപ്പോൾ ഗോൾഡിന്റെ ടൈം ആണ്. അത് കഴിയട്ടെ' എന്ന് അൽഫോൻസ് പുത്രൻ മറുപടി നൽകി.


ഫഹദ് ഫാസിലിനൊപ്പം നയൻതാരയും പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് പാട്ട്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ലോക സിനിമ ചരിത്രത്തിൽ പുതുമയൊന്നും ഇല്ലാത്ത മൂന്നാമത്തെ മലയാളം ചലച്ചിത്രം എന്ന ടാഗ് ലൈനോടെയായിരുന്നു പോസ്റ്റർ റിലീസ് ചെയ്തത്.

അതേസമയം 'ഗോൾഡ്' എന്ന സിനിമയുടെ അണിയറയിലാണ് അൽഫോൻസ് പുത്രൻ. പൃഥ്വിരാജ്, നയൻ‌താര എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നിവരാണ് ഗോൾഡിന്റെ നിര്‍മ്മാതാക്കള്‍. ചിത്രത്തില്‍ അജ്മല്‍ അമീര്‍, മല്ലിക സുകുമാരന്‍, എന്നിവരും പ്രധാന വേഷം ചെയ്യുന്നുണ്ട്.

story highlights: alphonse puthren talks about the updates of pattu movie

Next Story