ടാല്‍റോപിന്റെ ടെക് @ സ്‌കൂളിലൂടെ ഹൈബ്രിഡ് സ്‌കൂളായി ലൂക്ക് മെമ്മോറിയല്‍ പബ്ലിക് സ്‌കൂള്‍

ഹൈബ്രിഡാവുന്നതിന്റെ പ്രഖ്യാപനം പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപള്ളി നിര്‍വഹിച്ചു
ടാല്‍റോപിന്റെ ടെക് @ സ്‌കൂളിലൂടെ ഹൈബ്രിഡ് സ്‌കൂളായി ലൂക്ക് മെമ്മോറിയല്‍ പബ്ലിക് സ്‌കൂള്‍

പെരുമ്പാവൂര്‍: ടാല്‍റോപിന്റെ ടെക് @ സ്‌കൂള്‍ പ്രൊജക്ടിലൂടെ ഹൈബ്രിഡ് സ്‌കൂളായി മാറി പെരുമ്പാവൂര്‍ ഇരിങ്ങോള്‍ ലൂക്ക് മെമ്മോറിയല്‍ പബ്ലിക് സ്‌കൂള്‍. ഹൈബ്രിഡാവുന്നതിന്റെ പ്രഖ്യാപനം പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപള്ളി നിര്‍വഹിച്ചു. ടെക്‌നോളജി നിയന്ത്രിതമായി കൊണ്ടിരിക്കുന്ന ലോകത്ത് സ്‌കൂളുകള്‍ കാലത്തിനനുസരിച്ച് അപ്‌ഗ്രേഡായേ തീരൂവെന്ന് അദ്ദേഹം പറഞ്ഞു. ടെക്‌നോളജിയിലൂടെ അനുദിനം മാറിക്കൊണ്ടിരിക്കുന്ന ലോകത്തേക്ക് വിദ്യാര്‍ത്ഥികളെ സജ്ജരാക്കുക എന്നത് കാലം ആവശ്യപ്പെടുന്ന അനിവാര്യതയാണെന്ന് തിരിച്ചറിഞ്ഞാണ് ടാല്‍റോപിന്റെ ടെക് @ സ്‌കൂള്‍ പ്രൊജക്ടിലൂടെ ലൂക്ക് മെമ്മോറിയല്‍ പബ്ലിക് സ്‌കൂള്‍ ഹൈബ്രിഡാവുന്നതെന്ന് പ്രിന്‍സിപ്പല്‍ ഡോ. അബ്ദുല്‍ സത്താര്‍ എംകെ പറഞ്ഞു.

ഇന്നത്തെ എഞ്ചിനീയര്‍മാരും നാളത്തെ ടെക്-സയന്റിസ്റ്റുകളുമായി വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കാനും, ടെക്‌നോളജിയില്‍ അധിഷ്ഠിതമായ ഒരു ലോകത്ത് മികച്ചൊരു കരിയര്‍ നേടിയെടുക്കാനും, ഇതിനെല്ലാം ഇന്നത്തെ തലമുറ ടെക്‌നോളജിയില്‍ അവഗാഹം നേടിയേ തീരൂ. ഈ ലക്ഷ്യം മുന്‍ നിര്‍ത്തി കോടികള്‍ ചെലവഴിച്ച് 150 എന്‍ജിനീയര്‍മാര്‍ അഞ്ചു വര്‍ഷം കൊണ്ട് വികസിപ്പിച്ചെടുത്ത ടാല്‍റോപിന്റെ എഡ്യു-ടെക് സംരംഭമായ സ്റ്റെയ്പ്പാണ് ടെക് @ സ്‌കൂള്‍ പ്രൊജക്ട് നടപ്പിലാക്കുന്നത്.

മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് സ്റ്റെയ്പ്പിനെ കേരളത്തിന് പരിചയപ്പെടുത്തിയത്. റിപ്പോര്‍ട്ടര്‍ ടിവി യാണ് ടെക് @ സ്‌കൂള്‍ പ്രൊജക്ടിന്റെ ബ്രാന്‍ഡ് പാര്‍ട്ണര്‍. സ്‌കൂളിനോ രക്ഷിതാക്കള്‍ക്കോ കാര്യമായ സാമ്പത്തിക ബാധ്യത വരാതെ തന്നെ സ്‌കൂളുകള്‍ക്ക് കാലത്തിനനുസരിച്ച് അപ്‌ഗ്രേഡാവുന്നതിനും, നാളത്തെ ലോകത്തെ നിയന്ത്രിക്കുന്ന ടെക്‌നോളജിയുടെ ബാലപാഠങ്ങള്‍ നേരത്തെ സ്വായത്തമാക്കി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ഭാവി രൂപപ്പെടുത്താനും ടെക് @ സ്‌കൂള്‍ പ്രൊജക്ട് ഇംപ്ലിമെന്റ് ചെയ്യുന്നതിലൂടെ കഴിയുന്നു.

കേരളത്തെ അമേരിക്കയിലെ സിലിക്കണ്‍ വാലി മോഡലില്‍ ടെക്‌നോളജിയുടെയും സംരംഭകത്വത്തിന്റെയും ആസ്ഥാനമാക്കി മാറ്റിയെടുക്കുകയെന്ന ടാല്‍റോപിന്റെ മിഷന്‍ പ്രായോഗിക തലത്തിലെത്തിക്കുന്നതിന് ടെക്‌നോളജിയില്‍ ടാലന്റായ വലിയ മാന്‍പവര്‍ കേരളത്തിലുണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യവും മുന്‍ നിര്‍ത്തിയാണ് ടാല്‍റോപ് ടെക് @ സ്‌കൂള്‍ പ്രൊജക്ടിന് രൂപം നല്‍കിയതെന്ന് ടാല്‍റോപ് കോ-ഫൗണ്ടര്‍ & സി.ഇ.ഒ സഫീര്‍ നജുമുദ്ദീന്‍ പറഞ്ഞു. സ്‌കൂളുകളെ ഹൈബ്രിഡ് സ്‌കൂളായി അപ്‌ഗ്രേഡ് ചെയ്യുന്നതിനും കഴിവുള്ള എന്‍ജിനീയര്‍മാരെയും ടെക്-സയന്റിസ്റ്റുകളെയും ലോകത്തിന് സംഭാവന ചെയ്യുന്നതിനും ടെക് @ സ്‌കൂള്‍ പ്രൊജക്ട് കൊണ്ടുവരുന്നതിലൂടെ സ്‌കൂളുകള്‍ക്ക് സാധിക്കുന്നു.

ടെക് @ സ്‌കൂള്‍ പ്രൊജക്ടിലൂടെ ഹൈബ്രിഡ് മോഡിലേക്ക് ചുവടുവെച്ച സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തെ ബാധിക്കാതെ തന്നെ സ്‌കൂളിന്റെ ടെക് @ സ്‌കൂള്‍ പ്ലാറ്റ്‌ഫോമിലൂടെ ഓണ്‍ലൈന്‍, ഓഫ് ലൈന്‍ മോഡുകളിലായി പരിശീലനം നേടി മികച്ച കരിയര്‍ സ്വപ്നങ്ങളിലേക്ക് ചുവടു വെക്കാനും ബന്ധപ്പെട്ട കരിയര്‍ മേഖലയെ കുറിച്ച് ഇന്‍ഡസ്ട്രി എക്‌സ്‌പേര്‍ട്ടുകളില്‍ നിന്നും നേരിട്ട് അറിയാനും അവസരം ലഭിക്കുന്നു. ഇതുവഴി ഓരോ വിദ്യാര്‍ത്ഥിക്കും ഇന്‍ഡസ്ട്രി ആവശ്യപ്പെടുന്ന നൈപുണ്യ ശേഷിയോടെ പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് വിദ്യാര്‍ത്ഥികള്‍ ഏത് കരിയര്‍ തിരഞ്ഞെടുത്താലും അവിടെയെല്ലാം ടെക്‌നോളജിയിലുള്ള അറിവ് കൂടിയേ തീരൂ, ഇത് തിരിച്ചറിഞ്ഞു കൊണ്ടാണ് ഇരിങ്ങോള്‍ ലൂക്ക് മെമ്മോറിയല്‍ പബ്ലിക് സ്‌കൂളില്‍ ടാല്‍റോപിന്റെ ടെക് @ സ്‌കൂള്‍ പ്രൊജക്ട് നടപ്പാക്കിയതെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധി ലൗന കെ കുര്യാക്കോസ് പറഞ്ഞു. ടെക് @ സ്‌കൂള്‍ പ്രൊജക്ടിലൂടെ വിദ്യാര്‍ത്ഥികളില്‍ അറിവിന്റെ പുതിയ വാതായനങ്ങള്‍ തുറക്കുമെന്നും ടെക്‌നോളജിയുടെ കുതിച്ചു ചാട്ടത്തിനൊപ്പം മുന്നേറാനുള്ള ശക്തമായ ഫൗണ്ടേഷന്‍ സ്‌കൂളില്‍ ഒരുങ്ങുമെന്നും അവര്‍ പറഞ്ഞു.

കേരളത്തില്‍ രണ്ടായിരം സ്‌കൂളുകളിലാണ് കാലത്തിനൊത്ത് സ്‌കൂള്‍ ക്യാംപസുകള്‍ അപ്‌ഗ്രേഡ് ആവുന്നതിലൂടെ ഇന്‍ഡസ്ട്രി അക്കാദമിക്ക് ഗ്യാപ് പരിഹരിക്കപ്പെടുന്ന, വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിച്ച മേഖലകളില്‍ മികച്ച അവസരങ്ങള്‍ നേടാന്‍ വഴി തുറക്കുന്ന ടെക് @ സ്‌കൂള്‍ പ്രൊജക്ട് ഇംപ്ലിമെന്റ് ചെയ്യുന്നത്. ടെക് @ സ്‌കൂളിലൂടെ ഇരിങ്ങോള്‍ ലൂക്ക് മെമ്മോറിയല്‍ പബ്ലിക് സ്‌കൂള്‍ ഹൈബ്രിഡ് സ്‌കൂളായി മാറുന്നതിന്റെ പ്രഖ്യാപന ചടങ്ങില്‍ രായമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അജയന്‍ മാസ്റ്റര്‍, സ്‌കൂള്‍ മാനേജര്‍ ഡാനി സക്കറിയ, പ്രിന്‍സിപ്പല്‍ ഡോ. അബ്ദുള്‍ സത്താര്‍ എം.കെ, വൈസ് പ്രിന്‍സിപ്പല്‍ ബുഷ്‌റ എം.ഐ, പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജ് സൂസി സ്റ്റീഫന്‍, അക്കാദമിക് കോര്‍ഡിനേറ്റര്‍ പ്രീത നായര്‍, ടാല്‍റോപിന്റെ ടെക് @ സ്‌കൂള്‍ പ്രൊജെക്ട് ഹെഡ് അല്‍ അമീന്‍ കെ, ജിയോ പോള്‍ തുടങ്ങിയവരും പങ്കെടുത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com