

NEET പരീക്ഷ പാസാകുക എന്നാൽ അതൊരു വലിയ നേട്ടമാണ്. പ്രശംസിക്കപ്പെടേണ്ടതും ആദരിക്കപ്പെടേണ്ടതുമായ നേട്ടം. റിപ്പോർട്ടർ ടിവിയും ഹാർവെസ്റ്റ് അബ്രോഡ് സ്റ്റഡീസും ചേർന്ന് NEET വിജയിച്ചവരെ ആദരിക്കുകയാണ്. കേരളത്തിന്റെ ഏഴ് ഇടങ്ങളിലായി Mission Med Connect എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

കേരളത്തിന്റെ തലസ്‌ഥാനമായ തിരുവനന്തപുരം ജില്ലയിൽ നിന്നാണ് Mission Med Connect ആരംഭിക്കുക. NEET വിജയികളെ ആദരിക്കുന്നതിനോടൊപ്പം വിദേശത്ത് MBBS പഠിക്കാൻ ആവശ്യമായ വിവരങ്ങൾ നൽകുന്ന ഒരു എക്സ്പോയും സംഘടിപ്പിക്കപ്പെടുന്നുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധർ നല്കുന്ന നിർദ്ദേശങ്ങൾ വിദേശത്ത് സെറ്റിൽ ആകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഏറെ ഉപകാരപ്രദമായിരിക്കും.
തിരുവനന്തപുരം ഹോട്ടൽ സെൻട്രൽ റെസിഡൻസിയിൽ വെച്ചാണ് തിരുവനന്തപുരത്തെയും സമീപ പ്രദേശങ്ങളിലെയും NEET വിജയികളെ ആദരിക്കുക. വർക്കല എംഎൽഎ വി ജോയ് പരിപാടിയിൽ മുഖ്യ അതിഥി ആയിരിക്കും. ഹാർവെസ്റ്റ് അബ്രോഡ് സ്റ്റഡീസിന്റെ ബ്രാൻഡ് അംബാസിഡർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആയിട്ടുള്ള ഡോ റോബിൻ രാധാകൃഷ്ണന്റെ സാന്നിധ്യവും പരിപാടിയിൽ ഉണ്ടായിരിക്കും.

രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് തിരുവനന്തപുരത്തെ Mission Med Connect പരിപാടി ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി റിപ്പോർട്ടർ ടി വി, ഹാർവെസ്റ്റ് അബ്രോഡ് സ്റ്റഡീസ് എന്നിവയുടെ വെബ്സൈറ്റ് മുഖേനയോ +91 8547792120, +91 9496532507 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
Content Highlight: Mission Med Connect begins in Trivandrum tomorrow. Reporter TV and Harvest Abroad Studies will felicitate NEET achievers with an overseas expo.