2024ൽ ഇന്ത്യയിൽ ഏറ്റവും ജോലിസാധ്യതയുള്ള മേഖലകൾ ഇവയാണ്

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെയും ഓട്ടോമേഷൻ്റെയും കടന്നു കയറ്റം പ്രൊഫഷണലുകൾക്കും കമ്പനികൾക്കും ഒരുപോലെ പുതിയ അവസരങ്ങളും വെല്ലുവിളികളും സൃഷ്ടിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു
2024ൽ ഇന്ത്യയിൽ ഏറ്റവും ജോലിസാധ്യതയുള്ള മേഖലകൾ ഇവയാണ്

2024-ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാധ്യതകളുളള 25 ജോലികളുടെ പട്ടിക ലിങ്ക്ഡ്ഇൻ ഇന്ത്യ പുറത്തുവിട്ടു. ലിങ്ക്ഡ്ഇൻ പുറത്ത് വിട്ട ഡാറ്റ പ്രകാരം ഇന്ത്യയിലെ 88 % ശതമാനം പ്രൊഫഷണലുകളും ഈ വർഷം പുതിയ തൊഴിലവസരങ്ങൾ തേടും. ഇന്ത്യയിൽ ജോലി സാധ്യതകൾ മാറുകയാണ്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെയും ഓട്ടോമേഷൻ്റെയും കടന്നു കയറ്റം പ്രൊഫഷണലുകൾക്കും കമ്പനികൾക്കും ഒരുപോലെ പുതിയ അവസരങ്ങളും വെല്ലുവിളികളും സൃഷ്ടിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു. 2024ൽ ഇന്ത്യയിൽ ജോലിസാധ്യത വർധിക്കുന്ന ആദ്യ അ‍ഞ്ച് മേഖലകൾ‌ ഇവയാണ്.

1. ക്ലോസിംഗ് മാനേജർ

റിയൽ എസ്റ്റേറ്റ് പ്രോജക്റ്റുകളിൽ ക്ലയൻ്റുകൾക്കായി പ്രവർത്തിക്കുന്നവരാണ് ക്ലോസിംഗ് മാനേജർ. സൈറ്റ് സന്ദർശനങ്ങൾ, ഫോളോ-അപ്പുകൾ, ഡോക്യുമെൻ്റേഷൻ, എന്നിവ ക്ലോസിംഗ് മാനേജറുടെ ചുമതലകളിൽ ഉൾപ്പെടുന്നു. ക്ലോസിംഗ് (റിയൽ എസ്റ്റേറ്റ്), സെയിൽസ് ആന്റ് മാർക്കറ്റിംങ്, ക്ലയൻ്റ് ഡീലിങ് എന്നിവയാണ് ഈ ജോലിക്ക് ആവശ്യമായ കഴിവുകൾ. സെയിൽസ് മാനേജർ, സോഴ്‌സിംഗ് മാനേജർ, റിലേഷൻഷിപ്പ് മാനേജർ എന്നീ നിലകളിൽ മുൻ പരിചയമുള്ളവർ പലപ്പോഴും ക്ലോസിംഗ് മാനേജർ പ്രൊഫഷണിലേക്ക് തിരിയാറുണ്ട്.

2. ഇൻഫ്ലുവൻസർ മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേയ്സിന്റെ സഹായത്തോടെ ബ്രാൻ്റുമായി ബന്ധപ്പെട്ട കാമ്പെയ്‌നുകൾ നടത്തുക, ഓഡിയൻസ് മാനേജ്മെന്റ് എന്നിവയാണ് ഇൻഫ്ലുവൻസർ മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റിന്റെ ചുമതലകൾ. ഇൻഫ്ലുവൻസർ മാർക്കറ്റിംഗ്, സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നിവയാണ് ഈ ജോലിക്ക് ആവശ്യമായ ചില പൊതുവായ കഴിവുകൾ. മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകൾ, കാമ്പെയ്ൻ മാനേജർമാർ എന്നീ നിലകളിൽ പ്രവർത്തി പരിചയമുള്ള ആളുകൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ റോളിലേക്ക് മാറിയിട്ടുണ്ട്.

3. ഡിസൈൻ സ്പെഷ്യലിസ്റ്റ്

ഡിസൈൻ സ്പെഷ്യലിസ്റ്റുകൾ ഡിജിറ്റൽ, പ്രിൻ്റ് എന്നീ വിവിധ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്നു. ഒരു ബ്രാൻഡിനെ കുറിച്ചുളള അവബോധം വിഷ്വൽ കണ്ടന്റുകൾ വഴി ഉപഭോക്താകളുടെ ശ്രദ്ധയിൽ എത്തിക്കുക എന്നതാണ് ഡിസൈൻ സ്പെഷ്യലിസ്റ്റിന്റെ പ്രധാന ജോലിയിൽ ഉൾപ്പെടുന്നത്. ക്യാൻവ, പൈത്തൺ (പ്രോഗ്രാമിംഗ് ലാംഗ്വേജ്), ഗ്രാഫിക് ഡിസൈൻ എന്നിവയാണ് ഈ ജോലിക്ക് ആവശ്യമായ കഴിവുകൾ.
ഗ്രാഫിക് ഡിസൈനർമാർ, പ്രൊഡക്റ്റ് ഡിസൈനർമാർ വിഷ്വൽ ഡിസൈനർമാർ എന്നീ നിലകളിൽ പരിചയമുള്ള ആളുകൾ പലപ്പോഴും ഈ പ്രൊഫഷൻ തിരഞ്ഞെടുക്കാറുണ്ട്.

4. ഡ്രോൺ പൈലറ്റ്

ഡ്രോൺ പൈലറ്റുമാർ സർട്ടിഫൈഡ് പ്രൊഫഷണലുകളാണ്. ഡ്രോണുകളുടെ ട്രാക്കിംഗ്, മാനേജ്മെന്റ്, ഡയറക്ഷൻ ട്രാക്കിങ് എന്നിവ ഡ്രോൺ പൈലറ്റിന്റെ ചുമതലകളിൽ ഉൾപ്പെടുന്നു. ഡ്രോൺ ഫോട്ടോഗ്രഫി, ഡ്രോൺ വീഡിയോഗ്രഫി, ഡ്രോൺ മാപ്പിംഗ് എന്നിവയാണ് ഈ റോളിന് ആവശ്യമായ കഴിവുകൾ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഫോട്ടോഗ്രാഫർ, ഡ്രോൺ എഞ്ചിനീയർ, പ്രൊഡക്ഷൻ എഞ്ചിനീയർ എന്നീ നിലകളിൽ ജോലി ചെയ്തിട്ടുള്ള ആളുകൾ ഈ പ്രൊഫൈൽ തിരഞ്ഞെടുക്കുന്നുണ്ട്.

5. റിക്രൂട്ടർ

ഒരു കമ്പനിയുടെ ആവശ്യങ്ങൾക്കനുസരിച്ച് അനുയോജ്യമായ പ്രതിഭകളെ കണ്ടെത്തുന്നതും ആളുകളെ നിയമിക്കുന്നതുമാണ് റിക്രൂട്ടർമാരുടെ ജോലി. ജോലി അപേക്ഷകൾ പരിഗണിക്കുക, ഉദ്യോഗാർത്ഥികളെ തെരെഞ്ഞെടുത്ത് അവരുടെ അഭിമുഖങ്ങൾ ഷെഡ്യൂൾ ചെയ്യുക എന്നിവയാണ് ഒരു റിക്രൂട്ടറുടെ ജോലി. റിക്രൂട്ടിംഗ്, സോഴ്‌സിംഗ്, റെസ്യൂമെ സ്‌ക്രീനിംഗ് എന്നിവയാണ് ഈ ജോലിക്ക് ആവശ്യമായ കഴിവുകൾ. ലിങ്ക്ഡ്ഇൻ ഡാറ്റാ പ്രകാരം, സെയിൽസ് സ്പെഷ്യലിസ്റ്റ്, ടാലൻ്റ് അക്വിസിഷൻ സ്പെഷ്യലിസ്റ്റ്, ബിസിനസ് ഡെവലപ്മെൻ്റ് എക്സിക്യൂട്ടീവ് എന്നീ നിലകളിൽ പ്രവർത്തി പരിചയമുള്ള ആളുകൾ പലപ്പോഴും ഈ പ്രൊഫഷണിലേക്ക് മാറിയിട്ടുണ്ട്.

സെയിൽസ് ഡെവലപ്‌മെൻ്റ് റെപ്രസെൻ്റേറ്റീവ്, ഡിമാൻഡ് ജനറേഷൻ അസോസിയേറ്റ്, കസ്റ്റംസ് ഓഫീസർ, ഗ്രോത്ത് മാനേജർ, ഇൻവെസ്റ്റർ റിലേഷൻസ് മാനേജർ, പൊളിറ്റിക്കൽ അനലിസ്റ്റ്, ഡെലിവറി കൺസൾട്ടൻ്റ്, ക്ലയൻ്റ് അഡ്വൈസർ, ക്രിയേറ്റീവ് സ്ട്രാറ്റജിസ്റ്റ്, ചീഫ് റവന്യൂ ഓഫീസർ, കാമ്പെയ്ൻ അസോസിയേറ്റ് സസ്റ്റെയിനമ്പിൾ മാനേജർ കസ്റ്റമർ സക്സസ് എക്സിക്യൂട്ടീവ്, മീഡിയ ബയർ, ക്വാണ്ടിറ്റേറ്റീവ് ഡെവലപ്പർ, ഫണ്ട് അനലിസ്റ്റ്, പ്രൊപ്പോസൽ റൈറ്റർ, പ്രൊഡക്റ്റ് സെക്യൂരിറ്റി എഞ്ചിനീയർ, ബിൽഡിംഗ് ഇൻഫർമേഷൻ മോഡലിംഗ് (ബിഐഎം) ടെക്നീഷ്യൻ, ഇൻസൈറ്റ്സ് അനലിസ്റ്റ് എന്നിവയാണ് ഈ വർഷം ഇന്ത്യയിൽ സാധ്യത വർദ്ധിച്ചുകൊണ്ടിരിക്കുന്ന മറ്റ് ജോലികൾ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com