

ഹാർവെസ്റ്റ് അബ്രോഡ് സ്റ്റഡീസും റിപ്പോർട്ടർ ടിവിയും ചേർന്ന് നടത്തുന്ന 'World Campus Connect' എന്ന സ്റ്റഡി അബ്രോഡ് എക്സ്പോ മെയ് 2ന് ആരംഭിക്കുകയാണ്. മേയ് 24 വരെ കേരളത്തിന്റെ വിവിധ ഇടങ്ങളിൽ നടക്കുന്ന സ്‌പോയിൽ വിദേശ പടനം സംബന്ധിച്ച എല്ലാ സംശയങ്ങളും ചോദിച്ച് മനസിലാക്കാവുന്നതാണ്.
മെയ് രണ്ടിന് കണ്ണൂരിൽ ഹോട്ടൽ സ്‌കൈ പേർളിലാണ് എക്സ്പോ നടക്കുക. മെയ് മൂന്നിന് കോഴിക്കോട് ഹോട്ടൽ ഹൈസൺ ഹെറിറ്റേജിലും എക്സ്പോ നടക്കും. 'World Campus Connect' എന്ന പേരിൽ നടക്കുന്ന ഈ എക്സ്പോയിൽ +2, ഡിഗ്രി കഴിഞ്ഞ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്. വിദേശ യൂണിവേഴ്സിറ്റികളുടെ പ്രതിനിധി സാന്നിധ്യവും വിദഗ്‌ധരുമായി സംസാരിച്ച് സംശയങ്ങൾ തീർക്കാനുള്ള അവസരവും എക്സ്പോയിൽ ഒരുക്കിയിട്ടുണ്ട്.
വിദേശ യൂണിവേഴ്സിറ്റികൾ നിരവധി ആനുകൂല്യങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്. എന്നാൽ ഇതേക്കുറിച്ച് അധികം ആർക്കും അറിയില്ല എന്നതാണ് വസ്തുത. ഈ പരിമിതിയാണ് 'World Campus Connect' എന്ന ഈ എക്സ്പോയിലൂടെ നികത്തപ്പെടുന്നത്. സൗജന്യ പഠനം സാധ്യമാകുന്ന വിദേശ യൂണിവേഴ്സിറ്റികൾ, IELTS നിർബന്ധമല്ലാത്ത വിദേശ രാജ്യങ്ങൾ, ട്യൂഷൻ ഫീ ഇല്ലാത്ത രാജ്യങ്ങൾ തുടങ്ങി അധികം ആർക്കും അറിയാത്ത അനൂകൂല്യങ്ങളെ കുറിച്ച് അറിയാനുള്ള സുവർണ്ണാവസരമാണ് ഈ എക്സ്പോ.

ഇതുവരെ 25000ൽ പരം കുട്ടികളെ വിജയകരമായി Harvest Abroad Studies പല വിദേശ രാജ്യങ്ങളിലേക്കും എത്തിച്ചിട്ടുണ്ട്. എക്സ്പോയിൽ പങ്കെടുക്കാൻ ഹാർവെസ്റ്റ് അബ്രോഡ് സ്റ്റഡീസ്, റിപ്പോർട്ടർ ടിവി എന്നിവയുടെ വെബ്‌സൈറ്റിൽ നിന്നും രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് +91 8547792120, +91 9496532507 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Content Highlights: Harvest Abroad Studies and Reporter TV joined hands to conduct the 'World Campus Connect' expo for students planning to study abroad