

വിവാഹ സീസണില്‍ ഡിമാന്‍ഡും വിലയും കൂടുമെന്ന പ്രതീക്ഷയില്‍ സ്വര്‍ണത്തില്‍ നിക്ഷേപിച്ചവര്‍ക്ക് തിരിച്ചടി. 22 കാരറ്റ് (916) സ്വര്‍ണത്തിന് ഉച്ചതിരിഞ്ഞും വില കുറയുന്ന കാഴ്ചക്കാണ് ഇന്ന് വിപണി സാക്ഷിയായത്. രാവിലെ പവന് 280 രൂപ കുറഞ്ഞാണ് വ്യാപാരം ആരംഭിച്ചത്. മണിക്കൂറുകള്‍ക്കകം 1440 രൂപ കൂടി ഇടിഞ്ഞതോടെ വില 1,10,280 രൂപ എന്ന നിലയിലെത്തി. ഇന്നുമാത്രം 1720 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം 1680 രൂപ വര്‍ധിച്ചതിന്റെ നേര്‍ വിപരീത ദിശയിലാണ് ഇന്ന് വില്‍പ്പന നടക്കുന്നത്.
22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമൊന്നിന് 13,785 രൂപയാണ് പുതിയ വില. 18 കാരറ്റിന് 145 രൂപ ഇടിഞ്ഞ് 11,330ലെത്തി. 14 കാരറ്റ് - 8820 രൂപ, 9 കാരറ്റ് 5690 രൂപ എന്നിങ്ങനെയുമാണ് വില നിലവാരം. വെള്ളിക്ക് ഗ്രാമിന് 255 രൂപയാണ് നിലവിലെ നിരക്ക്. വരും മണിക്കൂറുകളില്‍ രാജ്യാന്തര വിപണിയിലെ ചലനം അനുസരിച്ച് വിലയില്‍ വീണ്ടും വ്യത്യാസം വന്നേക്കാം. വില കുറയുന്നത് നിക്ഷേപകര്‍ക്ക് തിരിച്ചടിയാകുമ്പോള്‍, വാങ്ങാനെത്തുന്ന സാധാരണക്കാര്‍ക്ക് ആശ്വാസമാണ്.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഒറ്റദിവസം 50 ഡോളറിനു മുകളില്‍ ഇടിഞ്ഞതിന് പിന്നാലെയാണ് ആഭ്യന്തര വിപണിയിലും വില കുറയുന്നത്. ഔണ്‍സിന് 1.08 ശതമാനം വിലയിടിഞ്ഞ് 4566.8 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിവിലയിലും നേരിയ തോതില്‍ ഇടിവുണ്ട്. എണ്ണവില ഉയരുന്നതും ഡോളര്‍ ശക്തിപ്രാപിക്കുന്നതും സ്വര്‍ണത്തിന്റെ വിലയിടിവിന് കാരണമാകുന്നുണ്ട്.
കഴിഞ്ഞ 10 ദിവസത്തെ സ്വര്‍ണവില
ഏപ്രില്‍ 21- 1,13,880 രൂപ
ഏപ്രില്‍ 22- 1,13,480 രൂപ
ഏപ്രില്‍ 23- രാവിലെ 1,12,600 രൂപ, വൈകിട്ട് - 1,13,200 രൂപ
ഏപ്രില്‍ 24 - രാവിലെ 1,12,160 രൂപ, വൈകിട്ട് - 1,12,960 രൂപ
ഏപ്രില്‍ 25 - 1,12,960 രൂപ
ഏപ്രില്‍ 27 - 1,13,240 രൂപ
ഏപ്രില്‍ 28 - വൈകിട്ട് 1,10,680 രൂപ
ഏപ്രില്‍ 29 - രാവിലെ 1,11,000 രൂപ, ഉച്ചയ്ക്ക് 1,10,320 രൂപ
ഏപ്രില്‍ 30 - രാവിലെ 110,480 രൂപ, ഉച്ചയ്ക്ക് 1,11,520 രൂപ, വൈകിട്ട് 1,12,000 രൂപ
മേയ് 01 - രാവിലെ 1,11,720 രൂപ, ഉച്ചയ്ക്ക് 1,10,280 രൂപ
Content Highlights: Gold rate further falls, gold price today