60ൽ അധികം രാജ്യങ്ങൾ, 20000 യൂണിവേഴ്സിറ്റികൾ; വിദേശ പഠനം സാധ്യമാക്കാൻ World Campus Connect

സ്റ്റഡി എബ്രോഡ് എക്‌സ്‌പോയുമായി ഹാർവെസ്റ്റ് സ്റ്റഡീസും റിപ്പോർട്ടർ ടിവിയും

60ൽ അധികം രാജ്യങ്ങൾ, 20000 യൂണിവേഴ്സിറ്റികൾ; വിദേശ പഠനം സാധ്യമാക്കാൻ World Campus Connect
dot image

വിദേശത്ത് പഠിക്കുക എന്നത് വെറുമൊരു ഡിഗ്രി സമ്പാദിക്കലല്ല, മറിച്ച് ലോകത്തെ പുതിയൊരു കാഴ്ചപ്പാടിലൂടെ നോക്കിക്കാണാനുള്ള അവസരമാണ്. ആധുനിക കാലഘട്ടത്തിൽ അതിരുകളില്ലാത്ത വിദ്യാഭ്യാസ സാധ്യതകളാണ് മലയാളി വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്.

ഇന്ന് സാധ്യതകളുടെ വൻകരകൾ രൂപപ്പെടുന്നുണ്ടെങ്കിലും മലയാളികളുടെ മനസ്സിൽ വിദേശ പഠനമെന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്നത് യുഎസ്എ, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളാണ്. എന്നാൽ ഇന്ന് യൂറോപ്യൻ രാജ്യങ്ങളും ഏഷ്യൻ രാജ്യങ്ങളും ഈ രംഗത്ത് വൻ കുതിച്ചുചാട്ടമാണ് നടത്തുന്നത്. നിരവധി ഓഫറുകളാണ് ഈ രാജ്യങ്ങൾ വിദ്യാർത്ഥികൾക്ക് നല്കുന്നത്.

കുറഞ്ഞ ചിലവിൽ മികച്ച വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുകയാണ് യൂറോപ്യൻ രാജ്യങ്ങളായ ജർമ്മനി, ഫ്രാൻസ്, അയർലൻഡ്, നെതർലൻഡ്‌സ്, സ്വീഡൻ, ഇറ്റലി, ഫിൻലാൻഡ് തുടങ്ങിയ രാജ്യങ്ങൾ. സ്പെയിൻ, പോളണ്ട്, ഹംഗറി, ലിത്വാനിയ തുടങ്ങിയ രാജ്യങ്ങളും വിദേശ വിദ്യാർത്ഥികൾക്ക് മികച്ച സൗകര്യങ്ങളാണ് ഒരുക്കുന്നത്. കൂടാതെ ഏഷ്യൻ രാജ്യങ്ങളായ യുഎഇ, മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങൾ അടുത്തകാലത്തായി മലയാളി വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ഇടങ്ങളായി മാറിക്കഴിഞ്ഞു.

ഈ രാജ്യങ്ങളില്‍ മികച്ച വിദ്യാഭ്യാസം നേടാനുള്ള സാധ്യതകള്‍ തുറന്നുവെക്കുകയാണ് എഡ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സിയായ ഹാര്‍വെസ്റ്റ് അബ്രോഡ് സ്റ്റഡീസ്. 60ൽ അധികം രാജ്യങ്ങളിലായി പടർന്നു കിടക്കുന്ന ഇരുപതിനായിരത്തിലധികം സർവകലാശാലകളിലെ ലോകനിലവാരമുള്ള കോഴ്‌സുകളില്‍ ചേരാനുള്ള അവസരമാണ് ഹാര്‍വെസ്റ്റ് ഒരുക്കുന്നത്.

വിദേശ പഠനം ആഗ്രഹിക്കുന്ന +2, ഡിഗ്രി കഴിഞ്ഞ വിദ്യാർത്ഥികൾക്കായി ഹാർവെസ്റ്റ് അബ്രോഡ്‌ സ്റ്റഡീസും റിപ്പോർട്ടർ ടിവിയും ചേർന്ന് 'World Campus Connect' എന്ന പേരിൽ മെയ് 2 മുതൽ 24 വരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരു എക്സ്പോ സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താത്‌പര്യമുള്ളവർക്ക് ഹാർവെസ്റ്റ് അബ്രോഡ്‌ സ്റ്റഡീസ്, റിപ്പോർട്ടർ ടിവി എന്നിവയുടെ വെബ്‌സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് +91 8547792120, +91 9496532507 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Content Highlights: Harvest Abroad Studies and Reporter TV joined hands to conduct the 'World Campus Connect' expo for students planning to study abroad.

dot image
To advertise here,contact us
dot image