

ഇന്ന് ഉന്നതവിദ്യാഭ്യാസ മേഖലയിൽ വലിയൊരു വിപ്ലവമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഒരുകാലത്ത് മെഡിസിൻ, എൻജിനീയറിംഗ് കോഴ്‌സുകൾക്കായിരുന്നു മുൻതൂക്കമെങ്കിൽ ഇന്ന് ആ രീതികൾക്ക് മാറ്റം സംഭവിച്ചിരിക്കുന്നു. പുതിയ കാലത്തിനനുസരിച്ചും ജീവിതരീതികൾക്കനുസരിച്ചും ആവശ്യങ്ങൾക്കനുസരിച്ചും പഠനമേഖലകൾ അതിവിശാലമായി വികസിച്ചുകഴിഞ്ഞു.
ആധുനിക ലോകത്ത് സാങ്കേതികവിദ്യക്ക് ഏറെ പ്രാധാന്യമുണ്ട്. ഇതിൻറെ അടിസ്ഥാനത്തിൽ പുതിയ കോഴ്സുകളും രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ന് തൊഴിൽ മേഖലയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നത് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ സാങ്കേതികവിദ്യകളാണ്. ഇവയോടൊപ്പം തന്നെ ഏറെ പ്രാധാന്യമർഹിക്കുന്നതാണ് റിന്യൂവബിൾ എനർജി, പരിസ്ഥിതി പഠനങ്ങൾ എന്നിവ. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ആഗോള ഉത്കണ്ഠകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഈ വിഷയങ്ങളിൽ സ്പെഷ്യലൈസേഷൻ നേടുന്നവർക്ക് ഭാവിയിൽ വലിയ തൊഴിലവസരങ്ങളാണ് കാത്തിരിക്കുന്നത്. ഈ കോഴ്സുകൾക്കെല്ലാം മികച്ച പരിശീലനമാണ് വിദേശ യൂണിവേഴ്സിറ്റികൾ നൽകുന്നത്. വിദേശത്ത് ഈ കോഴ്സുകൾ പഠിക്കുന്നതോടെ അവിടെ തന്നെ ജോലി ലഭിക്കാനുള്ള സാധ്യതയും വർദ്ധിക്കുകയാണ്.
സാങ്കേതികവിഷയങ്ങൾ മാത്രമല്ല, ക്രിയേറ്റീവ് ആർട്‌സ്, സൈക്കോളജി, സോഷ്യൽ വർക്ക്, സ്‌പോർട്സ് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിൽ മികച്ച കോഴ്‌സുകൾ വിദേശ സർവകലാശാലകളിൽ ഇന്ന് ലഭ്യമാണ്.
വിദേശ സർവകലാശാലകളുടെ പഠനരീതികളിൽ ഏറ്റവും ശ്രദ്ധേയമായത് പ്രായോഗികതയ്ക്കുള്ള മുൻഗണനയാണ്. പഠിക്കുന്ന വിഷയത്തെ തൊഴിലിടങ്ങളിൽ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്നതിനാണ് അവിടെ മുൻതൂക്കം നൽകുന്നത്. കേവലം തിയറികളിൽ മാത്രം ഒതുങ്ങാതെ, practical oriented ആണ് വിദേശത്തെ പഠനരീതി. ഇത്തരം രീതി പഠന വിഷയം ആഴത്തിൽ മനസ്സിലാക്കുവാൻ വിദ്യാർത്ഥികളെ സഹായിക്കുന്നു. ഒപ്പം വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വർദ്ധിക്കാനും കാരണമാകുന്നു.
ആഗോളതലത്തിലുള്ള ഈ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുള്ള ആദ്യപടി കൃത്യമായ വിവരശേഖരണമാണ്. അത് യൂണിവേഴ്സിറ്റികളെ കുറിച്ചോ കോഴ്സുകളെ കുറികൊക്കോ മാത്രമല്ല സ്വന്തം കഴിവുകളും താല്പര്യങ്ങൾ കൂടി വിദ്യാർഥികൾ തിരിച്ചറിയേണ്ടതായിട്ടുണ്ട്. ശേഷം ദീർഘകാല കരിയർ ലക്ഷ്യങ്ങളെ മുൻനിർത്തി കോഴ്‌സുകൾ തിരഞ്ഞെടുക്കുക. ഓരോ കോഴ്‌സിൻ്റെയും തൊഴിൽ സാധ്യതകളും സർവകലാശാലകളുടെ ഗുണനിലവാരവും പരിശോധിക്കുക. അങ്ങനെ ദീർഘമായ ഗവേഷണങ്ങൾക്കും വിശകലനത്തിനും ശേഷം മാത്രമേ വിദേശ പഠനത്തിന് ഇറങ്ങാവൂ. പുതിയ കാലത്തിൻ്റെ വെല്ലുവിളികൾ ഏറ്റെടുക്കാൻ സന്നദ്ധരായ വിദ്യാർത്ഥികൾക്ക് മുന്നിൽ സാധ്യതകളുടെ വലിയൊരു ലോകമാണ് തുറന്നുകിടക്കുന്നത്. ശരിയായ ദിശയിലുള്ള യാത്ര, കരിയർ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കും.
വിദേശ പഠനം ആഗ്രഹിക്കുന്ന +2, ഡിഗ്രി കഴിഞ്ഞ വിദ്യാർത്ഥികൾക്കായി ഹാർവെസ്റ്റ് അബ്രോഡ് സ്റ്റഡീസും റിപ്പോർട്ടർ ടിവിയും ചേർന്ന് 'World Campus Connect' എന്ന പേരിൽ മെയ് 2 മുതൽ 24 വരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരു എക്സ്പോ സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താത്‌പര്യമുള്ളവർക്ക് ഹാർവെസ്റ്റ് അബ്രോഡ് സ്റ്റഡീസ്, റിപ്പോർട്ടർ ടിവി എന്നിവയുടെ വെബ്‌സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് +91 8547792120, +91 9496532507 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Content Highlights: Harvest Abroad Studies and Reporter TV joined hands to conduct the 'World Campus Connect' expo for students planning to study abroad