'പൂരനെ സൂപ്പർ ഓവറിൽ ഇറക്കിയത് ലഖ്‌നൗ ചെയ്ത വൻ അബന്ധം'; ഡെയ്‌ൽ സ്റ്റെയ്ൻ

മത്സരത്തിൽ ബാറ്റിംഗിലും സൂപ്പർ ഓവറിലും പുരാൻ പരാജയപ്പെട്ടതാണ് സ്റ്റെയ്‌നിനെ പ്രകോപിപ്പിച്ചത്.

'പൂരനെ സൂപ്പർ ഓവറിൽ ഇറക്കിയത് ലഖ്‌നൗ ചെയ്ത വൻ അബന്ധം'; ഡെയ്‌ൽ സ്റ്റെയ്ൻ
dot image

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ സൂപ്പർ ഓവറിൽ ബാറ്റിംഗ് ഓർഡർ നിശ്ചയിച്ചതിൽ ലഖ്‌നൗ സൂപ്പർ ജയന്‍റ്സിന് പറ്റിയത് വൻ വീഴ്ചയെന്ന് മുൻ ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്‌ൽ സ്റ്റെയ്‌ൻ. മത്സരത്തിൽ ബാറ്റിംഗിലും സൂപ്പർ ഓവറിലുംപൂരാൻ പരാജയപ്പെട്ടതാണ് സ്റ്റെയ്‌നിനെ പ്രകോപിപ്പിച്ചത്.

ഐപിഎൽ ചരിത്രത്തിൽ ഇതുവരെ മൂന്ന് സൂപ്പർ ഓവറുകളിൽ ബാറ്റ് ചെയ്ത പൂരാൻ മൂന്നിലും പൂജ്യത്തിനാണ് പുറത്തായെന്ന നാണംകെട്ട റെക്കോർഡും ഇതോടെ തലയിലായി. മത്സരശേഷം സ്റ്റാര്‍ സ്പോര്‍ട്സിനോട് സംസാരിക്കവെയാണ് സ്റ്റെയ്ൻ ലക്നൗവിന്‍റെ തീരുമാനത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.

മൂന്ന് സൂപ്പർ ഓവറുകൾ, മൂന്നിലും പൂജ്യം റൺസ്, പൂരന്‍റെ നിലവിലെ ഫോം വെച്ച് മറ്റൊരാളെ ബാറ്റിംഗിന് അയക്കുന്നതിനെക്കുറിച്ച് ടീം ചിന്തിക്കേണ്ടതായിരുന്നു. മിച്ച് മാർഷ്, റിഷഭ് പന്ത്, മുകുൾ ചൗധരി എന്നിങ്ങനെ മികച്ച രീതിയിൽ പന്ത് അടിക്കുന്ന താരങ്ങൾ കൈവശമുള്ളപ്പോഴാണ് ഈ മണ്ടത്തരം കാട്ടിയത്. പൂരാനെ സൂപ്പർ ഓവറിലെ ആദ്യ പന്തിൽ തന്നെ ഇറക്കിയത് ഒരു ക്രിമിനൽ തീരുമാനമാണ്- സ്റ്റെയ്‌ൻ പറഞ്ഞു.

ഈ സീസണിൽ ഇതുവരെ കളിച്ച 8 മത്സരങ്ങളിൽ നിന്ന് വെറും 10.25 ശരാശരിയിൽ 82 റൺസ് മാത്രമാണ് പൂരാന് നേടാനായത്. സൂപ്പർ ഓവറിൽ സുനിൽ നരെയ്നിന്‍റെ ആദ്യ പന്തിലാണ് പൂരാൻ പുറത്തായത്. 2014-ലെ സി.പി.എല്ലിലും ഇതേപോലെ ഒരു സൂപ്പർ ഓവറിൽ പൂരാനെ നരെയ്ൻ പുറത്താക്കിയിട്ടുണ്ട്.

content highlights:dale-steyn-slams-lucknow-super-giants-super-over-decision-nicholas-pooran

dot image
To advertise here,contact us
dot image