
രാജ്യത്തെ പ്രമുഖ എബ്രോഡ് കൺസൾറ്റന്റ് ആയ ഹാർവെസ്റ്റ് എബ്രോഡ് സ്റ്റഡീസ് പ്രൈവറ്റ് ലിമിറ്റഡും റിപ്പോർട്ടർ ടിവിയും ചേർന്ന് നടത്തുന്ന എംബിബിഎസ് സ്റ്റഡി എബ്രോഡ് എക്സ്പോ മലപ്പുറത്ത് പുഗോമിക്കുന്നു. ആതിഥ്യ മര്യാദക്ക് പേരുകേട്ട മലപ്പുറം ഹാർവെസ്റ്റിനെയും ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. വിദ്യാർഥികൾക്ക് ഏറ്റവും ഉപകാരപ്പെടുന്ന രീതിയിലും ഒട്ടും സങ്കീർണതയില്ലാതെയുമാണ് എക്സ്പോ നടത്തുന്നത്. പെരിന്തൽമണ്ണ ഹൈട്ടൺ ഹോട്ടലിൽ വെച്ചാണ് പരിപാടി നടക്കുന്നത്.
കേരള സ്കൂൾ റിസൽട്ടുകളിൽ പത്താം ക്ലാസ്, +2 എന്നിവയിലെല്ലാം ഏറ്റവും കൂടുതൽ വിദ്യാർഥികൾ വിജയിക്കുന്ന ജില്ലയാണ് മലപ്പുറം. ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് നേട്ടങ്ങളും മലപ്പുറത്ത് നിന്ന് തന്നെയാണ്. ഇതുപോലെ ഒരുപാട് കഴിവുള്ള വിദ്യാർഥികൾ മലപ്പുറത്തിന്റെ ഭാഗമാണ്. ഇവരിൽ ഡോക്ടറാകാന് പഠിക്കാൻ ആഗ്രഹിക്കുന്നവരാണ് ഹാർവെസ്റ്റിന്റെ എക്സ്പോയിലെത്തുന്നത്. ഈ വിദ്യാർഥികളിൽ ഉണ്ടാകുന്ന സ്വാഭാവികമായ കൺഫ്യൂഷനുകൾക്കും സംശയങ്ങൾക്കും അറുതി വരുത്താൻ എക്സ്പോക്ക് സാധിക്കുന്നുണ്ട്.
രണ്ട് പതിറ്റാണ്ട് കാലത്തെ പ്രവർത്തന പാരമ്പര്യമുള്ള എബ്രോഡ് കൺസൾറ്റന്റ് സ്ഥാപനമാണ് ഹാർവെസ്റ്റ് എബ്രോഡ് സ്റ്റഡീസ്. ഇതിനോടകം തന്നെ സ്ഥാപനം പതിനായിരകണക്കിലേറെ വിദ്യാർത്ഥികൾക്ക് യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്റ്, ഐർലാന്റ്, ജർമ്മനി, ഇറ്റലി, ഫിൻലാന്റ്, ഫ്രാൻസ്, നെതർലാന്റ് തുടങ്ങി 60ലേറെ രാജ്യങ്ങളിലെ മികച്ച സർവകലാശാലകളിൽ ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കി നൽകിയിട്ടുണ്ട്.
എക്സ്പോയിലൂടെ ഇന്ത്യയിലും വിദേശത്തുമായി പ്രാക്ടീസ് ചെയ്യുന്ന പ്രഗൽഭരായ ഡോക്ടേഴ്സസ്, പഠനത്തിന് ഒരുങ്ങുന്ന എംബിബിഎസ് വിദ്യാർത്ഥികൾക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകും. വരും ദിവസങ്ങളിൽ വിവിധ ജില്ലകളിലായി എക്സ്പോ സംഘടിപ്പിക്കുന്നുണ്ട്. പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമെല്ലാം സ്റ്റഡി എബ്രോഡ് എക്സ്പോ വേറിട്ട അനുഭവമായി മാറുമെന്നുറപ്പാണ്.
അഡ്മിഷൻ, വിസ, യാത്ര ക്രമീകരണങ്ങൾ, താമസം, ഭക്ഷണം തുടങ്ങി പഠന സമയത്തും പഠന ശേഷവുമുള്ള സമഗ്രമായ പിന്തുണയും എല്ലാ സേവനങ്ങളും ഹാർവെസ്റ്റ് എബ്രോഡ് സ്റ്റഡീസിന്റെ മുഖമുദ്രയാണ്. കേരളത്തിലുടനീളവും ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി ഹാർവെസ്റ്റ് എബ്രോഡ് സ്റ്റഡീസ് പ്രൈവറ്റ് ലിമിറ്റഡിന് 22 ഓഫീസുകളുണ്ട്.
Content Highlights- Harvest Mbbs Expo in Malappuram