പറ്റിക്കപ്പെടുമെന്ന് പേടിയുണ്ടോ? അതിനല്ലേ ഡോക് പാനൽ; ഹാർവെസറ്റ് എംബിബിഎസ് എക്‌സ്‌പോ ജൂൺ 22ന്

ഹാർവെസ്റ്റ് സ്റ്റഡീസ് പ്രൈവറ്റ് ലിമിറ്റഡും റിപ്പോർട്ടർ ടിവിയും ചേർന്ന് നടത്തുന്ന സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ എംബിബിഎസ് എബ്രോഡ് എക്‌സ്‌പോ

dot image

ഡോക്ടറാകാൻ പഠിക്കാൻ തീരുമാനിച്ചവരാണോ? അല്ലെങ്കിൽ നീറ്റ് എക്‌സാമിന് തയ്യാറെടുക്കുന്നവരാണോ? ഒരുപാട് കാര്യങ്ങളെ കുറിച്ച് സംശയങ്ങളുണ്ടോ? അല്ലെങ്കിൽ ഏജന്റ്മാർ വഴി പറ്റിക്കപ്പെടുമോ എന്നൊരു ഭയമുണ്ടോ? ഇതിനെല്ലാം പരിഹാരമാകാൻ ഹാർവെസ്റ്റ് എംബിബിഎസ് എക്‌സ്‌പോക്ക് സാധിക്കും. കേരളത്തിലെ പ്രമുഖമരായ സ്റ്റഡി എബ്രോഡ് കൺസൾറ്റന്റാണ് ഹാർവെസ്റ്റ് സ്റ്റഡീസ്.

വിദേശത്ത് പഠിക്കാനുള്ള ആഗ്രഹവുമായി ഒരുപാട് പണം മുടക്കി യാത്ര ചെയ്യുന്ന ഒരുപാട് പേർ പറ്റിക്കപ്പെടുന്നത് വാർത്തകളിൽ കാണാറുണ്ട്. അല്ലെങ്കിൽ മോശം യൂണിവേഴ്‌സിറ്റികളിലോ കോളെജുകളിലുമെല്ലാം ചെന്ന് പെട്ട് പോകുന്നവരും ഇന്ന് കുറവല്ല. എന്നാൽ ഇതിനിടയിൽ വ്യത്യസ്തമാണ് ഹാർവെസ്റ്റ് സ്റ്റഡീസിന്റെ രീതികൾ.

27 രാജ്യങ്ങളോളം നീണ്ടുനിൽക്കുന്ന മികച്ച യൂണിവേഴ്‌സിറ്റികളുമായുള്ള ബന്ധവും, മുൻ വിദ്യാർഥികളും എക്‌സ്‌പേർട്ടുമാരുമായ ഡോക്ടർമാരുടെ പാനലുമെല്ലാം വിദ്യാർഥികളുടെ വിശ്വാസത ഉറപ്പ് നല്‍കുന്നു. ഹാർവെസ്റ്റ് സ്റ്റഡീസ് പ്രൈവറ്റ് ലിമിറ്റഡും റിപ്പോർട്ടർ ടിവിയും ചേർന്ന് നടത്തുന്ന സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ എംബിബിഎസ് എബ്രോഡ് എക്‌സ്‌പോ രണ്ടാം ഘട്ടം ജൂൺ 21നാണ് നടക്കുന്നത്. മികച്ച ഡോക്ടർ പാനൽ എക്‌സ്‌പോയിൽ വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനായി പങ്കെടുക്കും.

അതിരുകൾക്കപ്പുറത്തേക്ക്-ഡോക് പാനലിനൊപ്പം

എക്‌സ്‌പോയിൽ ഉടനീളം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ട മാർഗനിർദേശങ്ങൾ നൽകി കൂടെയുണ്ടാകും ഡോക് പാനൽ അഥവാ ഹാർവെസ്റ്റ് അബ്രോഡിന്റെ അലുമിനി ഡോക്ടേഴ്‌സ് പാനൽ. ഹാർവനെസ്റ്റ് എബ്രോഡ് വഴി പഠനം പൂർത്തിയാക്കി ഇന്ത്യയിലും വിദേശത്തുമായി പ്രാക്ടീസ് ചെയ്യുന്ന ഒരു കൂട്ടം എക്‌സ്‌പേർട്ട് ഡോക്ടേഴ്‌സാണ് അനുഭവങ്ങൾ പങ്കുവയ്ക്കാനും പുതുതായി എംബിബിഎസ് പഠനത്തിനൊരുങ്ങുന്ന വിദ്യാർത്ഥികൾക്ക് എല്ലാ പിന്തുണയും നൽകി ഒപ്പം ചേരുന്നത്.

പതിനായിര കണക്കിനേറെ വിദ്യാർത്ഥികൾക്ക് യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്റ്, അയർലണ്ട് , ജർമ്മനി, ഇറ്റലി, ഫിൻലാന്റ്, ഫ്രാൻസ്, നെതർലാന്റ് തുടങ്ങി 60ലേറെ രാജ്യങ്ങളിലെ മികച്ച സർവകലാശാലകളിൽ ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കി അവരുടെ പ്രതീതക്ഷകൾക്കപ്പുറമുള്ള വർണ്ണശബളമായ കരിയർ സമ്മാനിച്ച പ്രസ്ഥാനം കൂടിയാണ് ഹാർവെസ്റ്റ് എബ്രോഡ് സ്റ്റഡീസ്. ആഗോളതലത്തിൽ രണ്ട് പതിറ്റാണ്ട് കാലത്തെ പ്രവർത്തന പാരമ്പര്യമുള്ള ഹാർവെസ്റ്റ് എബ്രോഡ് സ്റ്റഡീസിന് കേരളത്തിലുടനീളം ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി 22 ഓഫീസുകളുണ്ട്.

Content Highlight- MBBS study abroad expo with Harvest Studies

dot image
To advertise here,contact us
dot image