അക്കൗണ്ടുകൾ ഇല്ലാത്തവരുടെ പേരിൽ ലോൺ തട്ടിപ്പെന്ന് പരാതി: കൽപ്പറ്റ ശ്രീറാം ഫിനാൻസ് ഓഫീസിന് മുന്നിൽ പ്രതിഷേധം

ടാക്സി ഡ്രൈവർമാരുടെ പേരിലാണ് വ്യാജമായി ലോണുകൾ എടുത്തതെന്നാണ് പരാതി

അക്കൗണ്ടുകൾ ഇല്ലാത്തവരുടെ പേരിൽ ലോൺ തട്ടിപ്പെന്ന് പരാതി: കൽപ്പറ്റ ശ്രീറാം ഫിനാൻസ് ഓഫീസിന് മുന്നിൽ പ്രതിഷേധം
dot image

കൽപ്പറ്റ: അക്കൗണ്ടുകൾ ഇല്ലാത്തവരുടെ പേരിൽ ലക്ഷങ്ങളുടെ ലോൺ തട്ടിപ്പെന്ന് പരാതി. ശ്രീറാം ഫിനാൻസ് ഓഫീസിന് മുന്നിൽ ടാക്സി ഡ്രൈവർമാരുടെ പ്രതിഷേധം. കൽപ്പറ്റയിലെ ശ്രീറാം ഫിനാൻസിൽ നിന്ന് ലോൺ എടുക്കാത്തവരുടെ പേരിൽ മൂന്നും നാലും ലോണുകൾ ഉണ്ടെന്നാണ് പരാതി. ടാക്സി ഡ്രൈവർമാരുടെ പേരിലാണ് വ്യാജമായി ലോണുകൾ എടുത്തത്. ഇടപാടുകാരായ നിരവധി ആളുകളുടെ പേരിൽ ലക്ഷങ്ങളുടെ ബാധ്യത. തങ്ങളുടെ പേരിലുള്ള ലോൺ രേഖകൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം. ലോൺ തട്ടിപ്പിന് പിന്നിൽ ആരെന്ന് കണ്ടെത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

Content Highlights: People staged a protest outside the Sriram Finance office in Kalpetta, Wayanad, alleging that loans were fraudulently issued in the names of individuals who did not have accounts with the finance company.

dot image
To advertise here,contact us
dot image