ശക്തമായ ഇടിമിന്നലേറ്റ് വീടിന്റെ ചുമര്‍ തകർന്നു;ഉറങ്ങിക്കിടക്കുകയായിരുന്ന 7 വയസുകാരി ഉൾപ്പെടെ 3 പേർക്ക് പരിക്ക്

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ശക്തമായ ഇടിമിന്നലേറ്റ് വീടിന്റെ ചുമര്‍ തകർന്നു;ഉറങ്ങിക്കിടക്കുകയായിരുന്ന 7 വയസുകാരി ഉൾപ്പെടെ 3 പേർക്ക് പരിക്ക്
dot image

തൃശൂര്‍: ഇടിമിന്നലേറ്റ് വീടിന്റെ ചുമര്‍ വീണ് മൂന്നുപേര്‍ക്ക് പരിക്ക്. ചാവക്കാട് മണത്തല വിശ്വനാഥക്ഷേത്രത്തിന് സമീപം ഐനിപ്പുളളി വീട്ടില്‍ മനോജ്(42), ഭാര്യ സ്മൃതി(34), മകള്‍ ധ്വനി(7) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശക്തമായ ഇടിമിന്നല്‍ വീടിന്റെ ചുമരില്‍ പതിക്കുകയും ചുമര്‍ തകര്‍ന്ന് ഉറങ്ങിക്കിടന്നിരുന്ന ഇവരുടെ ദേഹത്തേക്ക് വീഴുകയുമായിരുന്നു. പരിക്കേറ്റവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Content Highlights: Three injured after house wall collapses after being struck by lightning

dot image
To advertise here,contact us
dot image