
വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര ജയത്തിന് ശേഷം ടീം ഇന്ത്യയെ കാത്തിരിക്കുന്നത് ഓസ്ട്രേലിയൻ മണ്ണിലെ ഏകദിന പരീക്ഷയാണ്.
നീണ്ട ഇടവേളയ്ക്ക് ശേഷം രോഹിത് ശര്‍മയും വിരാട് കോലിയും ഇന്ത്യൻ ജേഴ്സിയിലെത്തുന്നു എന്നതാണ് പരമ്പരയുടെ പ്രത്യേകത. ശുഭ്മാൻ ഗിൽ ക്യാപ്റ്റൻസി പദവിയിലെത്തിയ ശേഷമുള്ള ആദ്യ ഏകദിന പരമ്പര എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്. ഓസീസ് മണ്ണിലെ ഏകദിന പരമ്പരയ്ക്കായി ഇന്ത്യൻ സംഘം ഇന്ന് പുറപ്പെട്ടുകഴിഞ്ഞു.
ഒക്ടോബർ 19ന് പെർത്തിലാണ് ആദ്യത്തെ മത്സരം. 23നും 25നുമാണ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍. 2027 ഏകദിന ലോകകപ്പിന് ടീമിനെ ഒരുക്കലാണ് ഗംഭീറിന്‍റെ ലക്ഷ്യം. ചാമ്പ്യൻസ് ട്രോഫി ഫൈനലിലാണ് ഇന്ത്യ അവസാനമായി ഏകദിനം കളിച്ചത്. മത്സരത്തിൽ ന്യൂസിലാൻഡിനെ തോൽപ്പിച്ച് കിരീടം നേടി. അതിന് മുമ്പ് 2023 ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഓസീസിനോട് തോറ്റിരുന്നു.
ഇന്ത്യ ഏകദിന ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, ധ്രുവ് ജുറേല്‍.
ഓസ്‌ട്രേലിയ ഏകദിന ടീം: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സേവര്‍ ബാര്‍ട്‌ലറ്റ്, അലക്‌സ് കാരി, കൂപര്‍ കോണോലി, ബെന്‍ ഡ്വാര്‍ഷുയിസ്, നതാന്‍ എല്ലിസ്, കാമറോണ്‍ ഗ്രീന്‍, ജോഷ് ഹെയ്‌സല്‍വുഡ്, ജോഷ് ഇംഗ്ലിസ്, മിച്ചല്‍ ഓവന്‍, മാത്യു റെന്‍ഷോ, മാത്യു ഷോര്‍ട്ട്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ.
Content Highlights-Virat Kohli, Rohit Sharma depart with team India for Australia white-ball series