
പാകിസ്താനെതിരെയുള്ള ഏഷ്യാ കപ്പ് മത്സരങ്ങളിൽ ഇന്ത്യൻ കളിക്കാർ പാകിസ്താൻ താരങ്ങളുമായി ഹസ്തദാനം ചെയ്തില്ലായിരുന്നു. പിന്നാലെ ഒരുപാട് വിവാദങ്ങൾ ഉടലെടുക്കുകയും ചെയ്തു. ഏഷ്യാ കപ്പ് ഫൈനലിലെ വിജയത്തിന് ശേഷം പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റുമായ മൊഹ്‌സിൻ നഖ് വിയിൽ നിന്നും ട്രോഫി ഏറ്റുവാങ്ങാനും ഇന്ത്യൻ താരങ്ങൾ തയ്യാറായില്ലായിരുന്നു. പിന്നാലെ ഏഷ്യാ കപ്പ് ട്രോഫി ഇല്ലാതെ തന്നെ ഇന്ത്യ വിജയം ആഘോഷിച്ചു.
ഇപ്പോഴിതാ ഇന്ത്യയുടെ ഈ പ്രവർത്തിയെ കളിയാക്കുകയാണ് ഓസ്‌ട്രേലിയൻ കളിക്കാർ. ഇന്ത്യക്കെതിരെ സ്വന്തം മണ്ണിൽ വെച്ച് നടക്കുന്ന ഏകദിന, ടി-20 പരമ്പരകൾക്ക് മുന്നോടിയായാണ് ഇന്ത്യയെ ഓസ്‌ട്രേലിയൻ കളിക്കാർ ട്രോളിക്കൊണ്ടുള്ള പരസ്യം പുറത്തുവിട്ടിരിക്കുന്നത്. 'കയോ സ്‌പോര്ട്‌സ്' പുറത്തുവിട്ടിരിക്കുന്ന വീഡിയോയിലാണ് ഓസ്‌ട്രേലിയൻ പുരുഷ ടീമും വനിതാ ടീമും ഇന്ത്യയുടെ പ്രവൃത്തിയെ പരിഹസിക്കുന്നത്.
AUS players pre-India clip mocks India no-handshake theatre vs Pak. Why Aussie media & players laughing at stance sold as national pride? @BCCI @JayShah @GautamGambhir @narendramodi @ICC @MithunManhas @vikrantgupta73 @rawatrahul9 @mufaddal_vohra @PadmajaJoshi @ShivAroor pic.twitter.com/lSbuyhEcui
— Maham Fazal (@MahamFazal_) October 14, 2025
'ഇന്ത്യ വരുന്നുണ്ടെന്ന് അറിയാം, എന്നാൽ ഞ്ങ്ങൾക്ക് ഇന്ത്യയുടെ വീക്ക്‌നസ് അറിയാം' എന്ന് പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. ഇന്ത്യ ട്രേഡിഷനൽ ഗ്രീറ്റിങ്ങായ ഹസ്തദാനം ഇഷ്ടപ്പെടുന്നില്ലെന്ന് വീഡിയോയിൽ പരിഹസിക്കുന്നു. ഇതിന് പിന്നാലെ ഇന്ത്യക്കാരെ വരവേൽക്കാൻ മറ്റ് പല ആശിർവാദ രീതികളും നോക്കാമെന്നും വീഡിയോയിൽ കാണിക്കുന്നു.
ഇതിനെതിരെ പ്രതികരിച്ച് ഇന്ത്യൻ ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യ അവരുടെ പ്രതിഷേധമാണ് അറിയിച്ചതെന്നും അതിനെ കളിയാക്കേണ്ട കാര്യമില്ലെന്നുമാണ് ആരാധകരുടെ വാദം. ഒക്ടോബർ 19നാണ് പരമ്പര ആരംഭിക്കുന്നത്, മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരക്കും അഞ്ച് മത്സരങ്ങളുള്ള ടി-20 പരമ്പരയും ഇന്ത്യയും-ഓസ്‌ട്രേലിയയും തമ്മിൽ കളിക്കും.
Content Highlights- Australian Ads Troll Indian Players Fot Hand Shake Controversy