ആനക്കൊമ്പ് കൈയ്യിലേന്തി പെപ്പെ; കത്തിപ്പടർന്ന് കാട്ടാളൻ്റെ പുതിയ പോസ്റ്റർ

പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ലർ മാസ്സ് ചിത്രമായിരിക്കാം കാട്ടാളന്‍ എന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന

dot image

മാർക്കോ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രമായ കാട്ടാളന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ആന്റണി വർഗീസ് പെപ്പെ നായകനാകുന്ന ഈ ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും പ്രതീക്ഷകൾക്കും കാരണമായിരിക്കുകയാണ്.

പോസ്റ്ററിൽ മഴുവുമേന്തി മുഖം വ്യക്തമാക്കാത്ത പുറം തിരിഞ്ഞ രൂപത്തിൽ കാണുന്ന നായകനെ കാട്ടാന തുമ്പികൈ കൊണ്ട് പിടിച്ചിരിക്കുന്ന കാഴ്ചയാണുള്ളത്. മനുഷ്യനും കാട്ടാനയും തമ്മിലുള്ള ശക്തമായ ഒരു സംഘട്ടനത്തെയാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. ഒരു വലിയ സ്കെയിൽ പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ലർ മാസ്സ് ചിത്രമായിരിക്കാം ഇത്. നവാഗതനായ പോൾ ജോർജ്ജ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. പെപ്പെയുടെ യഥാര്‍ത്ഥ പേരായ 'ആന്റണി വർഗ്ഗീസ്' എന്നതാണ് ചിത്രത്തില്‍ കഥാപാത്രത്തിന്‍റെയും പേര്.

കഴിഞ്ഞ ആഴ്ച നിർമ്മാതാവ് ഷെരീഫ് മുഹമ്മദിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഒരു ആനക്കൊമ്പിന്റെ ചിത്രത്തിനൊപ്പം 'കാട്ടാളൻ' പ്രീപൊഡക്ഷൻ വർക്കുകൾ തുടങ്ങുന്നു എന്ന് പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. മലയാളത്തിൽ നിന്നും മറ്റ് ഭാഷകളിൽ നിന്നുമായി പ്രഗത്ഭരായ സാങ്കേതിക വിഭാഗം ഈ ചിത്രത്തിനായി ഒരുങ്ങുന്നുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. എന്തായാലും അടുത്ത അപ്ഡേറ്റഡിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, പി ആർ ഒ: ആതിര ദിൽജിത്ത്.

Content Highlights: Peppe film Kattalan new poster released

dot image
To advertise here,contact us
dot image