ദേവാലയ പ്രതിഷ്ഠയുടെ നൂറാം പിറന്നാൾ ; ഒരു വർഷത്തെ ആഘോഷത്തിന് തുടക്കമിട്ട് പുത്തൻപള്ളി

ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ദേവാലയപ്രതിഷ്ഠാ ശതാബ്ദിവർഷപ്രഖ്യാപനം നടത്തും

dot image

തൃശ്ശൂർ : ഭാരതത്തിലെ ഏറ്റവും ഉയരമുള്ള പള്ളിമണി ഗോപുരമുള്ള (ബൈബിൾ ടവർ) പുത്തൻപള്ളി ബസിലിക്ക 99-ന്റെ നിറവിൽ. അടുത്ത വർഷം ഒക്ടോബർ 10-നാണ് ദേവാലയ പ്രതിഷ്ഠയുടെ 100-ാം വാർഷികം. 99-ാം പ്രതിഷ്ഠാ തിരുനാളായ നവംബർ 24 മുതൽ 100-ാം പ്രതിഷ്ഠാ തിരുനാളായ 2025 നവംബർ 30 വരെയാണ് പ്രതിഷ്ഠാ ശതാബ്ദി വർഷാചരണം നടത്താൻ ഒരുങ്ങിയിരിക്കുകയാണ് പുത്തൻപള്ളി.

ഇന്ന് രാവിലെ 10ന് ബസിലിക്ക അങ്കണത്തിൽ ശതാബ്ദി വർഷം പ്രഖ്യാപനവും പതാക ഉയർത്തലും നടക്കും. ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ദേവാലയപ്രതിഷ്ഠാ ശതാബ്ദിവർഷപ്രഖ്യാപനം നടത്തും. ദേവാലയത്തിന്റെ മുൻവശത്തുള്ള രണ്ട് ടവറുകളിലും 50 അടി വീതം നീളം വരുന്ന പതാകകൾ ഉയർത്തും. ഇടവകയിലെ 100 കുഞ്ഞുങ്ങൾ പറത്തുന്ന ഹൈഡ്രജൻ ബലൂണുകളും വിളംബരമറിയിക്കും. ബിഷപ്പ് മാർ പോളി കണ്ണൂക്കാടന്റെയും തൃശ്ശൂർ അതിരൂപത വികാരി ജനറൽ മോൺ ജോസ് കോനിക്കരയുടെയും ബസിലിക്ക ഇടവകയിലെ മുതിർന്ന വൈദികൻ ഫാ ആന്റണി മേച്ചേരിയുടെയും കാർമികത്വത്തിൽ വിശുദ്ധകുർബാനയുണ്ടായിരിക്കും.

വാഹനവിളംബരറാലിയും ഇന്ന് നടക്കും. 4.30-ന് ലൂർദ് കത്തീഡ്രലിൽ പള്ളിയിൽനിന്നാരംഭിച്ച് സ്വരാജ് റൗണ്ട് ചുറ്റി എം ഒ റോഡിലൂടെ പുത്തൻപള്ളിയിലേക്കാണ് റാലി. ലൂർദ് കത്തീഡ്രൽ പള്ളി വികാരി ഫാ ഡേവീസ് പുലിക്കോട്ടിൽ ഉദ്ഘാടനം ചെയ്യും.

Content Highlights: Puthanpalli has started one year's celebration

dot image
To advertise here,contact us
dot image