വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അവധി നേടി; കെഎസ്ആര്‍ടിസി ജീവനക്കാരന് സസ്‌പെന്‍ഷന്‍

വിജിലന്‍സ് വിഭാഗം മെഡിക്കല്‍ ഓഫീസറെ നേരില്‍ക്കണ്ട് നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാരന്‍ സമര്‍പ്പിച്ചത് വ്യാജ സര്‍ട്ടിഫിക്കറ്റാണെന്ന് കണ്ടെത്തിയത്

dot image

തിരുവനന്തപുരം: വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അവധി നേടിയ കെഎസ്ആര്‍ടിസി ജീവനക്കാരന് സസ്‌പെന്‍ഷന്‍. കെഎസ്ആര്‍ടിസി പാറശാല ഡിപ്പോയിലെ അസിസ്റ്റന്റ് ആര്‍ ഷിബുവിനെയാണ് വിജിലന്‍സ് വിഭാഗം സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണവിധേയമായാണ് നടപടി. പാലക്കാട് യൂണിറ്റില്‍ നിന്നും സ്ഥലംമാറി പാറശാലയിലെത്തിയ ഷിബു മെയ് ഒന്നിന് സുഖമില്ലെന്ന് കാണിച്ച് അവധിയില്‍ പ്രവേശിച്ചിരുന്നു.

മെയ് രണ്ടിന് ഇയാള്‍ പാലക്കാട് പെരുവെമ്പിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ രണ്ടാഴ്ച്ചത്തേക്ക് വിശ്രമം നിര്‍ദേശിച്ചെന്ന് കാണിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുള്‍പ്പെടെ അവധിക്ക് അപേക്ഷിച്ചു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ സംശയം തോന്നിയ കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം മെഡിക്കല്‍ ഓഫീസറെ നേരില്‍ക്കണ്ട് നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാരന്‍ സമര്‍പ്പിച്ചത് വ്യാജ സര്‍ട്ടിഫിക്കറ്റാണെന്ന് കണ്ടെത്തിയത്.

Content Highlights: KSRTC employee suspended for obtaining leave using fake medical certificate

dot image
To advertise here,contact us
dot image