ആരെയെങ്കിലും തൊടുമ്പോള്‍ ഷോക്കടിക്കുന്നതുപോലെ തോന്നാറുണ്ടോ? കാരണമിതാണ്

അത്തരമൊരു അനുഭവം ഉണ്ടായപ്പോള്‍ എന്തായിരിക്കും കാരണമെന്ന് നിങ്ങളും ചിന്തിച്ചിട്ടില്ലേ ?

dot image

പെട്ടെന്ന് ഒരാളെ സ്പര്‍ശിച്ചപ്പോള്‍ ചെറുതായി ഷോക്കടിക്കുന്നതുപോലെ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ഷോക്ക് വേദനാജനകമല്ലെങ്കില്‍പ്പോലും നിങ്ങള്‍ക്ക് അസ്വസ്ഥത തോന്നുകയും കൈകള്‍ പിന്‍വലിക്കുകയും ചെയ്തിട്ടില്ലേ. എന്നാല്‍ ചില ആളുകള്‍ക്ക് ഈ അനുഭവം ഉണ്ടാവുകയും മറ്റ് ചിലര്‍ക്ക് ഉണ്ടാകാതിരിക്കുകയും ചെയ്യുന്നതിനുള്ള കാരണം എന്തായിരിക്കും.

എന്താണ് ഈ വൈദ്യുതി പ്രവാഹങ്ങള്‍

ഇതൊരു സാങ്കേതികമായ വൈദ്യുതാഘാതമല്ലെങ്കിലും പെട്ടെന്നുളളതും കുറച്ചുസമയം നിലനില്‍ക്കുന്നതുമായ ഒരു വേദനയാണ്. ശരീരത്തിലൂടെ കടന്നുപോകുന്ന വൈദ്യുതി പ്രവാഹമായി ഇതിനെ വിശേഷിപ്പിക്കാം. ദിവസത്തില്‍ പല തവണ സംഭവിക്കുകയും ചെയ്യാം.
ഇത്തരം സംവേദനങ്ങള്‍ നാഡികളുടെ പ്രശ്‌നത്തെയാണ് സൂചിപ്പിക്കുന്നത്. നാഡികള്‍ തലച്ചോറിനും ശരീരത്തിനും ഇടയില്‍ സിഗ്നലുകള്‍ അയക്കുന്നു. നാഡികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ പ്രകോപനം ഉണ്ടാകുമ്പോഴോ വൈദ്യുതാഘാതം പോലെയുള്ള അസാധാരണമായ സിഗ്നലുകള്‍ അയക്കാന്‍ അവയ്ക്ക് കഴിയും.

എന്തൊക്കെയാണ് ഇതിന് കാരണങ്ങള്‍

ഒരാള്‍ക്ക് വൈദ്യുതാഘാതം അനുഭവപ്പെടുന്നതിന് നിരവധി കാരണങ്ങളുണ്ട്.
നാഡിക്ക് ഉണ്ടാകുന്ന ക്ഷതം
സയാറ്റിക്ക അല്ലെങ്കില്‍ ഞരമ്പുകള്‍ നുള്ളിപിടിക്കുന്നതുപോലുള്ള അവസ്ഥകള്‍ ഇത്തരം ഷോക്കടിക്കുന്ന അവസ്ഥകള്‍ക്ക് കാരണമാകാം.
പരിക്കുകള്‍ - നട്ടെല്ലിനോ ഞരമ്പുകള്‍ക്കോ ഉണ്ടാകുന്ന ശാരീരിക പരിക്കുകള്‍
വിറ്റാമിന്‍ കുറവുകള്‍ - വിറ്റാമിന്‍ ബി 12 ന്റെ കുറവ് ഒരു വലിയ കാരണമായി പറയപ്പെടുന്നു.
വിട്ടുമാറാത്ത രോഗാവസ്ഥകള്‍- ഇതില്‍ പ്രമേഹം, അണുബാധകള്‍ അല്ലെങ്കില്‍ ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു
മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്(എംഎസ്)- തലച്ചോറിലേയും സുഷുമ്‌ന നാഡിയിലെയും ഞരമ്പുകളെ ബാധിക്കുന്ന ഒരു ന്യൂറോളജിക്കല്‍ പ്രോഗ്രസീവ് രോഗമാണ്.

വിറ്റാമിന്‍ ബി12 അപര്യാപ്തതയും വൈദ്യുതാഘാതവും

ശരീരത്തില്‍ ആവശ്യത്തിന് വിറ്റാമിന്‍ ബി 12 ലഭിക്കാതെ വരുമ്പോള്‍ ഞരമ്പുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ ശരിയായി പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്യാം. ഈ അവസ്ഥയാണ് ന്യൂറോപ്പതി. കേടായ ഞരമ്പുകള്‍ തലച്ചോറിലേക്ക് തെറ്റായ സിഗ്നലുകള്‍ അയച്ചേക്കാം. ഇത് ഇക്കിളി, മരവിപ്പ്, വൈദ്യുതാഘാതം പോലെയൊക്കെ തോന്നാന്‍ കാരണമാകുന്നു. വിറ്റാമിന്‍ ബി12 ന്റെ അഭാവവുമായി ബന്ധപ്പെട്ട ഒരു പ്രത്യേക അവസ്ഥയെ ലെര്‍മിറ്റിന്റെ ലക്ഷണം എന്ന് വിളിക്കുന്നു. കഴുത്ത് മുന്നോട്ട് വളയ്ക്കുമ്പോള്‍ നട്ടെല്ലിലൂടെയും കൈകാലുകളിലൂടെയും പെട്ടെന്ന് വൈദ്യുതാഘാതം അനുഭവപ്പെടുന്ന അവസ്ഥ. വിറ്റാമിന്‍ ബി12ന്റെ കുറവ് മൂലം നാഡികളുടെ സംരക്ഷണ ആവരണം തകരാറിലാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്.

എന്താണ് പ്രതിവിധി

മരവിപ്പ്, ബലഹീനത, അല്ലെങ്കില്‍ ബാലന്‍സ് പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കൊപ്പം ഷോക്ക് ഏല്‍ക്കുന്നതുപോലെ അനുഭവപ്പെടുകയാണെങ്കില്‍ ഒരു ഡോക്ടറെ സമീപിക്കുക. ആവശ്യമെങ്കില്‍ നാഡീപരിശോധനകള്‍ നടത്തുകയും നിങ്ങളുടെ B12ന്റെ ലവലുകള്‍ പരിശോധിക്കുകയും ചെയ്‌തേക്കാം.

Content Highlights :Do you ever feel like you're getting a physical shock when you touch someone? Here's why

dot image
To advertise here,contact us
dot image