ഓണത്തോട് അനുബന്ധിച്ച് കര്‍ശന വാഹന പരിശോധന; നേതൃത്വം നല്‍കി കല്ലമ്പലം പൊലീസ്

ദേശീയപാതയിലും പ്രധാന റോഡുകളിലും പരിശോധന തുടരുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്

ഓണത്തോട് അനുബന്ധിച്ച് കര്‍ശന വാഹന പരിശോധന; നേതൃത്വം നല്‍കി കല്ലമ്പലം പൊലീസ്
dot image

തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് കര്‍ശനമായ വാഹന പരിശോധനയുമായി കല്ലമ്പലം പൊലീസ്. കല്ലമ്പലം - കടമ്പാട്ടുകോണം ദേശീയ പാതിയിലാണ് പരിശോധന പുരോഗമിക്കുന്നത്. അന്യസംസ്ഥാന ലഹരിക്കടത്ത് തടയുന്നതിന്റെ ഭാഗമായാണ് പരിശോധന. ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ആരംഭിച്ച പരിശോധന തുടരുകയാണ്.

ഡാന്‍സാഫ് സംഘവും ഡോഗ് സ്‌ക്വാഡും എക്‌സൈസും പരിശോധനയുടെ ഭാഗമാകുന്നുണ്ട്. ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര വാഹനങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. ബെംഗളൂരു, മൈസൂരു, ആന്ധ്ര മേഖലകളില്‍ നിന്നുള്ള വാഹനങ്ങളും പ്രത്യേക പരിശോധിക്കുന്നുണ്ട്. വാഹനങ്ങളിലെ ലഗേജുകള്‍ അടക്കമാണ് പരിശോധിക്കുന്നത്. ദേശീയപാതയിലും പ്രധാന റോഡുകളിലും പരിശോധന തുടരുമെന്നും പൊലീസ് അറിയിച്ചു.

ഓണത്തോട് അനുബന്ധിച്ച് കോഴിക്കോട് നഗരത്തിലെ പ്രധാന പാതകളിലും ജംഗ്ഷനുകളിലും ഗതാഗതം സുഗമമാക്കാന്‍ ഈ മാസം 31വരെ കര്‍ശന ഗതാഗത നിയന്ത്രങ്ങളും പാര്‍ക്കിങ് നിരോധവും പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എമര്‍ജന്‍സി വാഹനങ്ങള്‍ ഒഴികെയുള്ളവയ്ക്ക് പാര്‍ക്കിങ് അനുവദിക്കില്ല. നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങള്‍ ലോക്ക് ചെയ്യുകയോ ക്രെയിന്‍ ഉപയോഗിച്ച് മാറ്റി ഉടമയില്‍ നിന്ന് പിഴ ചുമത്തുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചിട്ടുണ്ട്. കാര്‍, ജീപ്പ് മുതലായ സ്വകാര്യ വാഹനങ്ങളില്‍ നഗരത്തില്‍ എത്തുന്നവര്‍ പരമാവധി പൊതുഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും അറിയിച്ചിട്ടുണ്ട്.

Content Highlights: Kalambalam police led strict vehicle inspections as part of traffic enforcement measures ahead of the Onam celebrations. The checks are aimed at ensuring road safety and preventing traffic violations during the festive season.

dot image
To advertise here,contact us
dot image