

കണ്ണൂർ: കണ്ണൂര്‍ സൈബര്‍ ക്രൈം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അര്‍ജു ആയങ്കിക്ക് ജാമ്യം. തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചാലും അര്‍ജുന്‍ ആയങ്കിക്ക് പുറത്തിറങ്ങാനാവില്ല. മറ്റ് മൂന്ന് കേസുകളില്‍ നിലവില്‍ റിമാന്‍ഡിലാണ് അര്‍ജുന്‍ ആയങ്കി. കാപ്പാ കേസ് ഉള്‍പ്പെടെ അര്‍ജുന്‍ ആയങ്കിക്കെതിരെയുണ്ട്.
കഴിഞ്ഞ ദിവസമാണ് അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പാ കേസ് ചുമത്തിയത്. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ സമര്‍പ്പിച്ച പ്രത്യേക ശുപാര്‍ശ ജില്ലാ കളക്ടര്‍ അംഗീകരിച്ചതിന് ശേഷമാണ് കാപ്പാ കേസ് ചുമത്തിയത്. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതി ജാമ്യം ലഭിച്ചാല്‍ തുടര്‍ന്നും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യത ഉള്ളതിനാലാണ് നടപടി സ്വീകരിച്ചത്.
ആഭ്യന്ത മന്ത്രിയെ ഭീഷണിപ്പെടുത്തിയ കേസിൽ കണ്ണൂര്‍ സൈബര്‍ പൊലീസ് അർജുൻ ആയങ്കിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസിലാണ് ആദ്യം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. തലശ്ശേരി സബ് ജയിലിൽ എത്തിയാണ് പ്രത്യേക അന്വേഷണസംഘം അർജുൻ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കണ്ണൂര്‍ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ വീട്ടില്‍ നിന്നായിരുന്നു അര്‍ജുനെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ഇതിന് ശേഷം അര്‍ജുനെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് കോതമംഗലം സി ഐയെ ഭീഷണിപ്പെടുത്തിയ കേസിൽ ആയങ്കിയെ വീണ്ടും റിമാൻഡ് ചെയ്തതിരുന്നു.
Content Highlights: Arju Ayanki has been granted bail in a case registered by the Kannur Cyber Crime Police. The court decision marks a new development in the ongoing legal proceedings.