വിദ്യാര്‍ത്ഥി സമരങ്ങളില്‍ യു ടേണ്‍ എടുത്ത് വിജയ് സര്‍ക്കാര്‍; വിവാദ ഉത്തരവ് പിന്‍വലിച്ചു

കോളേജ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ നിര്‍ദേശം ഇടത് വിദ്യാര്‍ത്ഥി സംഘടനകളേയും കോക്രോച്ച് ജനതാ പാര്‍ട്ടിയേയും ലക്ഷ്യമിട്ടുള്ളതാണെന്നായിരുന്നു വിലയിരുത്തല്‍

വിദ്യാര്‍ത്ഥി സമരങ്ങളില്‍ യു ടേണ്‍ എടുത്ത് വിജയ് സര്‍ക്കാര്‍; വിവാദ ഉത്തരവ് പിന്‍വലിച്ചു
dot image

ചെന്നൈ: വിദ്യാര്‍ത്ഥി സമരങ്ങളില്‍ യു ടേണ്‍ എടുത്ത് വിജയ് സര്‍ക്കാര്‍. സമരങ്ങളിലും പ്രക്ഷോഭ പരിപാടികളിലും വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നത് തടയാന്‍ നിർദേശിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നാണ് പിന്നോട്ട് പോകുന്നത്. ഓഗസ്റ്റ് 17നായിരുന്നു ഉത്തരവ് പുറത്തിറങ്ങിയത്. വിവാദമായതോടെ പിന്‍വലിക്കുകയായിരുന്നു.

നേരത്തെ സകൂള്‍ വിദ്യാഭ്യാസ - ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ക്കും പൊലീസിനും ജില്ലാ ഭരണകൂടങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നത് തടയാന്‍ ആവശ്യമായ മുന്‍ കരുതലുകളും നടപടികളും സ്വീകരിക്കണം എന്നായിരുന്നു സര്‍ക്കാരിന്റെ ഔദ്യോഗിക നിര്‍ദേശം. വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെ നേരിടാന്‍ എടുത്ത മുന്‍ കരുതലുകളെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

കോളേജ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ നിര്‍ദേശം ഇടത് വിദ്യാര്‍ത്ഥി സംഘടനകളേയും കോക്രോച്ച് ജനതാ പാര്‍ട്ടിയേയും ലക്ഷ്യമിട്ടുള്ളതാണെന്നായിരുന്നു വിലയിരുത്തല്‍. ഇതോടെയാണ് വിമശനവും പ്രതിഷേധവും ശക്തമായത്.

കടുത്ത വിമര്‍ശനവുമായി സിജെപിയും രംഗത്തെത്തിയിരുന്നു. വിജയ് സര്‍ക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്നും യുക്തിരഹിതവും അശാസ്ത്രീയവുമായ നടപടിയാണ് ഇതെന്നും സംഘടനയുടെ ദേശീയ വക്താവ് സൗരവ് ദാസ് കുറ്റപ്പെടുത്തി. എന്നാല്‍ ബിജെപി ഇതിനെ പിന്തുണക്കുന്ന സ്ഥിതിയാണുണ്ടായത്. സിജെപിയെയും ഇടതുപക്ഷ സംഘടനകളെയും 'അരാജകത്വത്തിന്റെ വക്താക്കള്‍' എന്നാണ് ബിജെപി നേതാവ് വിനേജ് പി സെല്‍വം അധിക്ഷേപിച്ചത്. വിവാദ ഉത്തരവ് പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്നാണ് സർക്കാർ പുറത്തിറക്കിയത്.

Content Highlights: The Vijay government has directed school and higher education departments, police and district administrations to take measures to prevent students from participating in protests and agitations. The government has also instructed authorities to take necessary precautionary steps regarding student participation in such programmes.

dot image
To advertise here,contact us
dot image