

ഈജിപ്ഷ്യൻ ഫുട്ബാൾ ടീം മുഖ്യ പരിശീലകൻ ഹൊസാം ഹസ്സന്‍റെ കുടുംബ ജീവിതത്തിൽ നാടകീയ സംഭവങ്ങൾ. ഈജിപ്തിലെ നോർത്ത് കോസ്റ്റിലുള്ള 'മറീന അൽ അലാമൈൻ' ആഡംബര ഹോട്ടലിലെ കഫേയിൽ വെച്ച് നടന്ന സംഭവമാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് ചർച്ച.
ഹൊസാമിന്റെ രണ്ട് ഭാര്യമാർ തമ്മിൽ തർക്കിക്കുകയും പരസ്യമായി ഏറ്റുമുട്ടുകയും തർക്കം തടയാൻ ശ്രമിക്കുന്നതിനിടെ കടുത്ത മാനസിക സമ്മർദ്ദം കാരണം ഹൊസാം ഹസ്സൻ കുഴഞ്ഞുവീണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തർക്കത്തിന് അദ്ദേഹം ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്തു എന്നും റിപ്പോർട്ടുണ്ട്.
അവധി ആഘോഷിക്കാനായി ഹോട്ടലിൽ എത്തിയതായിരുന്നു ഹസ്സനും കുടുംബവും. അവിടെയുള്ള ഒരു കഫേയിൽ വെച്ച് ഹസ്സന്റെ ആദ്യ ഭാര്യ ഹൊവൈദ അൽ-ഗർബാവിയും രണ്ടാം ഭാര്യ ദിന മുസ്തഫയും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ഇത് പിന്നീട് കായികമായ ഏറ്റുമുട്ടലിലേക്ക് നീങ്ങുകയുമായിരുന്നു.
2026 ഫിഫ ലോകകപ്പിൽ ഈജിപ്തിനെ പ്രീ-ക്വാർട്ടറിലെത്തിച്ചതിന് തൊട്ടുപിന്നാലെയാണ് ഹസ്സന്റെ സ്വകാര്യ ജീവിതത്തിലെ ഈ അപ്രതീക്ഷിത സംഭവങ്ങൾ. അർജന്റീനയോട് പരാജയപ്പെട്ട ലോകകപ്പ് പോരാട്ടത്തിന് ശേഷം ഹസ്സൻ തന്റെ കരാർ 2030 വരെ പുതുക്കിയിരുന്നു.
ഫിഫ അർജന്റീനയ്ക്ക് വഴങ്ങി കൊടുക്കുന്നുവെന്ന ആരോപണം ഉന്നയിച്ചും ലോകകപ്പ് വേദിയിൽ പരസ്യമായി പലസ്തീന് പിന്തുണ അറിയിച്ചുമൊക്കെ പല വിവാദങ്ങളും ഹസ്സന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു.
content highlights: egypt coach hossam hassan faints wives fight divorce news