

ട്രെയിന്‍ യാത്രകള്‍ക്കിടയില്‍ ലോവര്‍ ബെര്‍ത്തിന് താഴെ ലഗേജുകള്‍ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ക്കിടയില്‍ പലപ്പോഴും തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ട്. യാത്രയ്ക്കിടെയുള്ള ഇത്തരം തര്‍ക്കങ്ങള്‍ യാത്രയുടെ മുഴുവന്‍ സന്തോഷവും നശിപ്പിച്ചേക്കാം. ആര്‍ക്കൊക്കെയാണ് ലോവര്‍ ബെര്‍ത്തിന് താഴെ ലഗേജ് സൂക്ഷിക്കാനുള്ള അവകാശമുള്ളത്. ലോവര്‍ ബെര്‍ത്തിന് താഴെ ലഗേജ് സൂക്ഷിക്കാനുള്ള സ്ഥലം ആ ബെര്‍ത്തിലുള്ള യാത്രക്കാര്‍ക്ക് മാത്രമല്ല. പിന്നെ ആര്‍ക്കെല്ലാമാണ് ഈ സൗകര്യം ലഭിക്കുക എന്ന് നോക്കാം.
ലോവര്‍ ബെര്‍ത്തിന് കീഴിലുള്ള സ്ഥലം താഴത്തെ ബെര്‍ത്തിലുള്ള യാത്രക്കാരന് മാത്രം ഉപയോഗിക്കാനുള്ളതല്ല. അതേ ഇരിപ്പിടത്തില്‍ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും അവരുടെ ലഗേജ് അവിടെ സൂക്ഷിക്കാന്‍ കഴിയും.

നിങ്ങളുടെ ബെര്‍ത്ത് മധ്യത്തിലോ മുകളിലോ ആണെങ്കിലും താഴത്തെ ബെര്‍ത്തിന് താഴെയുള്ള സ്ഥലത്ത് ലഗേജ് സൂക്ഷിക്കാവുന്നതാണ്. ശ്രദ്ധിക്കേണ്ട ഒരു കാര്യം ലഗേജ് റെയില്‍വേ നിശ്ചയിച്ചിരിക്കുന്ന പരിധിക്കുള്ളില്‍ ആയിരിക്കണമെന്നതാണ്.
താഴത്തെ ബെര്‍ത്തിലുള്ള ഒരു യാത്രക്കാരനോ അതേ ഇരിപ്പിടത്തില്‍ യാത്ര ചെയ്യുന്ന ഏതെങ്കിലും യാത്രക്കാരനോ നിങ്ങളുടെ ലഗേജ് സൂക്ഷിക്കുന്നത് തടഞ്ഞാല്‍ ആദ്യം സമാധാനമായി അവരോട് കാര്യങ്ങള്‍ പറയാവുന്നതാണ്. എന്നാല്‍ അയാള്‍ നിങ്ങളുടെ വാക്കുകള്‍ കേള്‍ക്കാന്‍ വിസമ്മതിക്കുകയും ലഗേജ് ബലമായി നീക്കംചെയ്യാന്‍ ശ്രമിക്കുകയും ചെയ്താല്‍ അയാള്‍ക്കെതിരെ പരാതിപ്പെടാം.
ആദ്യം അപ്പോള്‍ ട്രെയിനിലുള്ള ടിടിഇയോട് പരാതിപ്പെടാവുന്നതാണ്. ആ സമയത്ത് ട്രെയിനില്‍ ടിടിഇ ഇല്ലെങ്കില്‍ റെയില്‍വേ ഹെല്‍പ്പ്ലൈന്‍ നമ്പറായ 139 ല്‍ വിളിക്കാം. RailMadad വഴിയും പരാതി നല്‍കാവുന്നതാണ്. വിഷയം വഷളാകുകയാണെങ്കില്‍ ആര്‍പിഎഫിന്റെ സഹായം തേടാം.
ട്രെയിന്‍ യാത്രയില്‍ ഓരോ ക്ലാസിനും നിശ്ചിത അളവില്‍ സൗജന്യമായി ലഗേജ് കൊണ്ടുപോകാം. അതില്‍ കൂടുതലുള്ള ലഗേജിന് അധിക ചാര്‍ജ് നല്‍കേണ്ടി വരും. സാധാരണയായി അധിക ലഗേജ് ബുക്ക് ചെയ്ത് ലഗേജ് വാനിലോ നിശ്ചിത സ്ഥലത്തോ കൊണ്ടുപോകുന്നതാണ് നിയമപരമായ രീതി.
ഇങ്ങനെയാണ് സാധാരണ സൗജന്യ പരിധി.അതേസമയം പടക്കങ്ങള്‍, ഗ്യാസ് സിലിണ്ടര്‍, പെട്രോള്‍/ഡീസല്‍ പോലുള്ള തീപിടിക്കുന്ന വസ്തുക്കള്‍, അപകടകരമായ രാസവസ്തുക്കള്‍ തുടങ്ങിയവ ട്രെയിനില്‍ കൊണ്ടുപോകുന്നത് നിരോധിച്ചിട്ടുണ്ട്.
Content Highlights :Who has the right to store luggage under the lower berth on a train? What should you do if a passenger prevents you from storing your luggage there? What are the railway's luggage rules?