തിരുവനന്തപുരത്ത് മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി

സംഭവത്തില്‍ നെയ്യാറ്റിന്‍കര പൊലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരത്ത് മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി
dot image

തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി. നെയ്യാറ്റിന്‍കര സ്വദേശിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് കെട്ടിയിട്ട് മര്‍ദ്ദിക്കുകയും തലമുടിയും മീശയും വെട്ടുകയും ചെയ്തുവെന്നാണ് പരാതി. അഞ്ചു പേര്‍ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നും ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയെന്നും പരാതിയില്‍ പറയുന്നു. നെയ്യാറ്റിന്‍കര പൊലീസില്‍ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ നെയ്യാറ്റിന്‍കര പൊലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights: Youth with Mental Disability Assaulted Tied up Incident Complaint

dot image
To advertise here,contact us
dot image