എന്നെ IPL ൽ എടുക്കുമോയെന്ന് ഡിക്ക്‌വെല്ല; സിക്സറടിച്ചാൽ സങ്കക്കാരയോട് പറയാമെന്ന് ജയ്‌സ്വാൾ; VIDEO

നിലവിൽ രാജസ്ഥാൻ റോയൽസ് പരിശീലകൻ കൂടിയാണ് ശ്രീലങ്കയുടെ ഇതിഹാസം സങ്കക്കാര.

എന്നെ IPL ൽ എടുക്കുമോയെന്ന് ഡിക്ക്‌വെല്ല; സിക്സറടിച്ചാൽ സങ്കക്കാരയോട് പറയാമെന്ന് ജയ്‌സ്വാൾ; VIDEO
dot image

ഇന്ത്യ- ശ്രീലങ്ക അഞ്ചാം ദിനത്തിൽ ക്രിക്കറ്റ് പ്രേമികളെ രസിപ്പിച്ച് അപൂർവ സന്ദർഭം. ശ്രീലങ്കയുടെ രണ്ടാം ഇന്നിങ്സിനിടെ ഇന്ത്യൻ താരം യശ്വസി ജയ്‌സ്വാളും ശ്രീലങ്കൻ ബാറ്റർ നിരോഷന്‍ ഡിക്ക്‌വെല്ലയും തമ്മിലാണ് സംഭവം നടന്നത്.

ഡിക്ക്‌വെല്ല സ്‌ട്രൈക്കിൽ നിൽക്കുമ്പോൾ സ്ലിപ്പിൽ ഫീൽഡ് ചെയ്യുകയായിരുന്ന ജയ്‌സ്വാൾ ഡിക്ക്‌വെല്ലയോട് സിക്സർ അടിക്കാൻ പറഞ്ഞു. ആദ്യമൊന്നും മൈൻഡ് ചെയ്യാതിരുന്ന ഡിക്ക്‌വെല്ല ജയ്‌സ്വാൾ വീണ്ടുമിത് ആവർത്തിച്ചപ്പോൾ മറുപടിയുമായി എത്തി.

എന്നെ ഐ പി എല്ലിൽ എടുക്കുകയാണെങ്കിൽ സിക്സർ അടിക്കാമെന്നായിരുന്നു മറുപടി. ആദ്യം സിക്സർ അടിക്ക്, എങ്കിൽ ഞാൻ സങ്കക്കാരയോട് പറയാമെന്നായി ജയ്‌സ്വാൾ.

നിലവിൽ രാജസ്ഥാൻ റോയൽസ് പരിശീലകൻ കൂടിയാണ് ശ്രീലങ്കയുടെ ഇതിഹാസം സങ്കക്കാര. ഏതായാലും തൊട്ടടുത്ത പന്തിൽ ബിഗ് ഷോട്ട് കളിച്ച് ഡിക്ക്‌വെല്ല പുറത്തായി.

മത്സരത്തിന്റെ അഞ്ചാം ദിനം ലഞ്ചിന് പിരിയുമ്പോൾ രണ്ടാം ഇന്നിങ്സിൽ ആറ് വിക്കറ്റിന് 175 റൺസ് എന്ന നിലയിലാണ് ശ്രീലങ്ക. നേരത്തെ 178 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി നാലാം ദിനം രണ്ടാം ഇന്നിംഗ്സിനായി ക്രീസിലിറങ്ങിയ ഇന്ത്യ 193 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. ശ്രീലങ്കയ്ക്ക് ജയിക്കാൻ ഇനി 197 റൺസാണ് വേണ്ടത്. ഇന്ത്യയ്ക്ക് വീഴ്ത്തേണ്ടത് നാല് വിക്കറ്റും.

content highlights: yashasvi jaiswal niroshan dickwella ipl kumar sangakkara banter galle test

dot image
To advertise here,contact us
dot image