പീഡന കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷാവിധി അപര്യാപ്തം; ഗോവ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ശിക്ഷാവിധി ജീവപര്യന്തമായോ അല്ലെങ്കില്‍ കുറ്റത്തിന്റെ വ്യാപ്തിക്ക് ഉതകുന്ന നിലയിലോ വര്‍ധിപ്പിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു

പീഡന കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷാവിധി അപര്യാപ്തം; ഗോവ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
dot image

മുംബൈ: സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത കേസില്‍ 'തെഹല്‍ക്ക' മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിന് ബോംബെ ഹൈക്കോടതി വിധിച്ച 10 വര്‍ഷം തടവ് ശിക്ഷ അപര്യാപ്തമാണെന്ന് ഗോവ സര്‍ക്കാര്‍ ചൊവ്വാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. കുറ്റത്തിന്റെ ഗൗരവവുമായി താരതമ്യം ചെയ്യുമ്പോള്‍ തരുണിന് കടുത്ത ശിക്ഷ നല്‍കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ശിക്ഷാവിധി ജീവപര്യന്തമായോ അല്ലെങ്കില്‍ കുറ്റത്തിന്റെ വ്യാപ്തിക്ക് ഉതകുന്ന നിലയിലോ വര്‍ധിപ്പിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

2013ല്‍ ഗോവയില്‍ വെച്ച് നടന്ന ഒരു പരിപാടിക്കിടെ ഹോട്ടലിലെ ലിഫ്റ്റില്‍ വെച്ച് ജൂനിയര്‍ ആയിരുന്ന സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു എന്നായിരുന്നു തരുണ്‍ തേജ്പാലിനെതിരായ കേസ്. ഈ കേസില്‍ 2021 മെയ്യിലാണ് ഗോവയിലെ സെഷന്‍സ് കോടതി തരുണ്‍ തേജ്പാലിനെ കുറ്റ വിമുക്തനാക്കിയത്. ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് ഇയാള്‍ കുറ്റക്കാരനാണെന്ന് ഹൈക്കോടതി ഈ മാസം ആദ്യം കണ്ടെത്തുകയും പിന്നാലെ 10 വര്‍ഷം തടവ് ശിക്ഷ വിധിക്കുകയും ചെയ്തത്. വലിയ വിവാദമായ കേസായിരുന്നു ഇത്. അതിജീവിതയുടെ പെരുമാറ്റത്തില്‍ പൊരുത്തക്കേടുണ്ടെന്നായിരുന്നു സെഷന്‍സ് കോടതി കണ്ടെത്തിയത്.

2022ല്‍ ഇതിനെതിരെ ഗോവ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ കോടതിയുടെ ഡിവിഷന്‍ ബെഞ്ച് വിശദമായ വാദം കേട്ടതിന് ശേഷമായിരുന്നു വിധി പുറപ്പെടുവിച്ചിരുന്നത്. അധികാര ദുര്‍വിനിയോഗം, ലൈംഗിക പീഡനം, സ്തീത്വത്തെ അപമാനിക്കല്‍ എന്നതടക്കമുള്ള കുറ്റങ്ങളാണ് തരുണ്‍ തേജ്പാലിനെതിരെ ഗോവ പൊലീസ് ചുമത്തിയിരുന്നത്. ഈ വകുപ്പുകള്‍ നിലനില്‍ക്കുമെന്നായിരുന്നു ഹൈക്കോടതി കണ്ടെത്തിയത്. കേസ് വന്നതിന് തൊട്ടുപിന്നാലെ തരുണ്‍ തേജ്പാലിനെ തെഹല്‍ക്കയുടെ എഡിറ്റര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു.

Content Highlights: The Goa government has informed the Supreme Court that the 10-year prison sentence awarded to former Tehelka editor Tarun Tejpal is inadequate considering the seriousness of the offence. The government has sought a stronger punishment, including the possibility of life imprisonment or a sentence proportionate to the gravity of the case.

dot image
To advertise here,contact us
dot image